Thursday, July 10, 2025 10:01 am

ശബരിമല സന്നിധാനം ; 18 ഗിരിദേവതകളെയും വണങ്ങി പടിപൂജകള്‍ക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

ശബരിമല : അയ്യപ്പന്റെ പൂങ്കാവനത്തിലെ 18 മലകളിലെ ദേവതകളെ തൊഴുത് അവരുടെ പ്രീതിക്കായി പതിനെട്ടാംപടിയില്‍ നടത്തുന്ന വിശിഷ്ടമായ പടിപൂജയ്ക്ക് ചൊവ്വാഴ്ച ശബരിമലയില്‍ തുടക്കമായി. പടി പതിനെട്ടും കഴുകി, പുഷ്പങ്ങളും പട്ടും നിലവിളക്കുകളും കൊണ്ട് അലങ്കരിച്ച്, ശരണമന്ത്രങ്ങളുടെയും വാദ്യമേളങ്ങളുടെയും ആരവത്തില്‍, തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍, മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരിയുടെ സാന്നിധ്യത്തിലാണ് പടിപൂജ നടത്തിയത്.

അയ്യപ്പന് പുഷ്പാഭിഷേകം നടത്തി, സന്ധ്യാ ദീപാരാധനയ്ക്ക് ശേഷം ആരംഭിച്ച പടിപൂജ 7.30വരെ തുടര്‍ന്നു. കത്തിച്ചുവെച്ച നിലവിളക്കുകളും കര്‍പ്പൂര ദീപങ്ങളും പ്രഭ ചൊരിഞ്ഞ പതിനെട്ടുപടികള്‍ക്ക് മേലെ പുഷ്പങ്ങളര്‍പ്പിച്ച് തന്ത്രി പടി കയറി പോവുമ്പോള്‍ ശരണംവിളികള്‍ ഉച്ചസ്ഥായിയിലായി. ഗിരിദേവതാ പൂജ എന്നാണ് പടിപൂജ അറിയപ്പെട്ടിരുന്നതെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പറഞ്ഞു. മാറ്റിവച്ച പടിപൂജ വരും ദിവസങ്ങളില്‍ ഉണ്ടാവുമെന്നും ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. കൃഷ്ണ കുമാര വാര്യര്‍ അറിയിച്ചു. ബാംഗളൂര്‍ ഐഎസ്ആര്‍ഒയിലെ എസ്പിആര്‍ഒസി പ്രോജക്ട് ഡയറക്ടറായ ജി. ആനന്ദ ചന്ദ്രനാണ് വൃശ്ചികം ഒന്നിന് നടന്ന പടിപൂജ നടത്തിയത്.

പൊന്നമ്പലമേട്, ഗരുഡന്‍മല, നാഗമല, സുന്ദരമല, ചിറ്റമ്പദേവര്‍മല, ഖര്‍ഗിമല, മാതംഗമല, മയിലാടുംമല, ശ്രീപാദംമല, ദേവര്‍മല, നിലയ്ക്കല്‍ മല, തലപ്പാറ മല, നീലിമല, കരിമല, പുതുശേരിക്കാനം മല, കാളകെട്ടിമല, ഇഞ്ചിപ്പാറമല, ശബരിമല എന്നിവയാണ് 18 മലകള്‍. പണ്ടുകാലത്ത് ഈ 18 മലകളെയും വണങ്ങിയായിരുന്നു ശബരിമല തീര്‍ഥാടനം. പതിനെട്ടു പടികളില്‍ ഈ 18 മലകളിലെ ദേവതകളെയും കുടിയിരുത്തിയിരുക്കുന്നുവെന്നാണ് വിശ്വാസം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അന്വേഷണം നടത്താതെ പീഡന കേസിൽ പ്രതിയാക്കി ; പൊതുപ്രവർത്തകന് നഷ്ട പരിഹാരം നൽകാൻ മനുഷ്യാവകാശ...

0
കോഴിക്കോട്: അന്വേഷണം നടത്താതെ സ്ത്രീ പീഡന കേസിൽ പ്രതിയാക്കിയെന്ന പരാതിയിൽ പൊതുപ്രവർത്തകന്...

നീതി ആയോഗിന്റെ ആരോഗ്യ ക്ഷേമ സൂചികയിൽ കേരളം നാലാം സ്ഥാനത്ത്

0
തിരുവനന്തപുരം: നീതി ആയോഗിന്റെ ആരോഗ്യ ക്ഷേമ സൂചികയിൽ കേരളം നാലാം സ്ഥാനത്ത്....

ഡൽഹിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം

0
ന്യൂഡല്‍ഹി: ഡൽഹിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 9.05...