Sunday, May 4, 2025 7:10 pm

പഹൽഗാം ഭീകരാക്രമണം ; ഭീകരബന്ധമുള്ള 2 പേരെ എൻ ഐ എ ചോദ്യം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ജമ്മു: പഹൽഗാം ഭീകരാക്രമണത്തിൽ ഭീകരബന്ധമുള്ള 2 പേരെ എൻ ഐ എ ചോദ്യം ചെയ്തു. നിസാർ അഹമ്മദ്, മുഷ്താഖ് ഹുസൈൻ എന്നിവരെയാണ് ചോദ്യം ചെയ്തത്. 2023 ലെ ഭീകരാക്രമണ കേസിൽ ജയിലിലാണ് ഇരുവരും. ജമ്മുവിലെ കോട്ട് ഭൽവാൽ ജയിലിൽ വച്ചാണ് ഇരുവരെയും ചോദ്യം ചെയ്തത്. പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർ നേരെത്തെ 2 ആക്രമണങ്ങളിൽ പങ്കെടുത്തതായി സൂചന ലഭിച്ചു. രണ്ട് ഭീകരർ വിനോദസഞ്ചാരികളെ ഒരുമിച്ചുകൂട്ടി നിരത്തി നിർത്തിയെന്നും ആദ്യ വെടിയൊച്ച കേട്ട് ഓടിയ വിനോദസഞ്ചാരികളെ തടഞ്ഞ് ഒരുമിച്ചു കൂട്ടിയാണ് പിന്നീട് വെടിവെച്ചതെന്നുമാണ് മൊഴി. എൻഐഎ അന്വഷണത്തില്‍ 40 വെടിയുണ്ടകളാണ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്.

ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താന് പങ്കുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുകയാണ് എൻ ഐ എ. പാകിസ്താൻ ചാരസംഘടന ഐ എസ് ഐ, ഇന്റിലിജൻസ് ഏജൻസി, ലഷ്ക്കർ എന്നിവരുടെ പങ്കിന് എൻ ഐ എ തെളിവ് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. ലഷ്കർ ഭീകരരെ നിയന്ത്രിച്ചത് മുതിർന്ന ഐ എസ് ഐ ഉദ്യോഗസ്ഥർ ആണെന്നടക്കം എൻ ഐ എ കണ്ടെത്തിയിട്ടുണ്ട്. പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമ്മു ജയിലിലുള്ള രണ്ട് ഭീകരരെ എൻഐഎ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. 2023 ലെ രജൗരി, പുഞ്ച് ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ജയിലിലാണ് ഇരുവരും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത ; ജാഗ്രതാ നിർദ്ദേശം

0
തിരുവനന്തപുരം: കാപ്പിൽ മുതൽ പൂവാർ വരെ തീരങ്ങളിൽ മേയ് ആറിന് രാവിലെ...

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

0
പത്തനംതിട്ട : റാന്നി വൈക്കം സന്മാർഗ്ഗദായിനി എൻഎസ്എസ് കരയോഗത്തിന്റ ആഭിമുഖ്യത്തിൽ ലഹരി...

പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്താൻ ശ്രമിച്ച വിദ്യാർഥിയെ പിടികൂടി

0
പത്തനംതിട്ട: നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടത്തിയ വിദ്യാർഥി പിടിയിൽ. വ്യാജ...

മുർഷിദാബാദില്‍ നടന്ന സംഘർഷം വർഗീയ കലാപമല്ലെന്ന് വസ്തുതാന്വേഷണ റിപ്പോർട്ട്

0
കൊല്‍ക്കത്ത: വിവാദ വഖഫ് ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തില്‍ പശ്ചിമബംഗാളിലെ മുർഷിദാബാദില്‍ നടന്ന...