വാഷിങ്ൺ: ടെക്സസിൽ താമസിക്കുന്ന രണ്ട് പാകിസ്ഥാൻ പൗരന്മാരെ അറസ്റ്റ് ചെയ്തതായി എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ. വ്യാജ ജോലി വാഗ്ദാനം, വിസ അപേക്ഷകളിൽ കൃത്രിമത്വം, ഇമിഗ്രേഷൻ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങി നിരവധി വർഷമായി തട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റ്. അബ്ദുൾ ഹാദി മുർഷിദ് (39), മുഹമ്മദ് സൽമാൻ നാസിർ (35), ടെക്സസിലെ നിയമ സ്ഥാപനമായ റിലയബിൾ വെഞ്ചേഴ്‌സ് ഇൻകോർപ്പറേറ്റഡ് എന്നീ കമ്പനിക്കെതിരെയാണ് കേസെടുത്തത്. ഗൂഢാലോചന, വഞ്ചന, വിസ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ, റാക്കറ്റിംഗ് എന്നിവയാണ് കുറ്റങ്ങൾ. മുർഷിദിനെതിരെ അനധികൃതമായി അമേരിക്കൻ പൗരത്വം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന കേസുമുണ്ട്. വിദേശികളെ നിയമവിരുദ്ധമായി യുഎസിൽ പ്രവേശിക്കാനും, താമസിക്കാനും സഹായിക്കുന്നതിനായി വ്യാജ വിസ അപേക്ഷകൾ ഫയൽ ചെയ്തു എന്നും അതിനായി പണം കൈപ്പറ്റി എന്നും കോടതി രേഖകളിൽ പറയുന്നു. ജോലി വാഗ്ദാനങ്ങളെക്കുറിച്ച് തെറ്റായ രേഖകൾ സമർപ്പിച്ചു, EB-2, EB-3, H-1B വിസ പ്രോഗ്രാമുകൾ ഉപയോഗിച്ച് സിസ്റ്റത്തെ കബളിപ്പിച്ചു എന്നും കുറ്റ പത്രത്തിലുണ്ട്. യഥാർത്ഥ ജോലി ഓഫറുകളാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ പത്രങ്ങളിൽ വ്യാജ ജോലി പരസ്യങ്ങൾ നൽകിയതായും ഇവർക്കെതിരെ ആരോപണമുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.