കോട്ടയം : പാലാ നഗരസഭയിലെ കസേരകളിക്ക് വ്യാജ വാര്‍ത്തകൊണ്ട് മണിയടിച്ചത് എംഎല്‍എ. നഗരസഭാ ചെയര്‍മാന്‍ പദവി വീതം വയ്ക്കുന്നത് സംബന്ധിച്ച് ഇടതു മുന്നണി ബന്ധത്തെ ദോഷകരമായി ബാധിക്കുന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ സൃഷ്ടിച്ചതിനു പിന്നില്‍ നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍മാര്‍ക്ക് ബന്ധമുണ്ടോ എന്ന് പാര്‍ട്ടി അന്വേഷിക്കും.
മുന്നണിക്കുള്ളില്‍ ഔദ്യോഗികമായോ അനൗദ്യോഗികമായോ ചര്‍ച്ച ചെയ്യാത്ത വിഷയത്തില്‍ അനവസരത്തിലുണ്ടായ വാര്‍ത്ത മുന്നണി മര്യാദകള്‍ക്കു നിരക്കുന്നതല്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ചെയര്‍മാന്‍ പദവി സംബന്ധിച്ച് മുന്‍ ധാരണകള്‍ ഉണ്ടെന്നിരിക്കെ അനാവശ്യ വാര്‍ത്ത സൃഷ്ടിച്ചതിനു പിന്നില്‍ സിപിഎം – കേരള കോണ്‍ഗ്രസ് ബന്ധം തകര്‍ക്കാനുള്ള പാലാ എംഎല്‍എയുടെയും യുഡിഎഫിന്‍റെയും ബിജെപിയുടെയും രഹസ്യ അജണ്ടയാണെന്നും അതിനു ചുക്കാന്‍ പിടിക്കുന്ന കൗണ്‍സിലര്‍ക്കെതിരെ നടപടി ഉണ്ടാകണമെന്നും കേരള കോണ്‍ഗ്രസ് – എം പാലാ നിയോജകമണ്ഡലം പ്രസിഡന്‍റ് ടോബിന്‍ കെ അലക്സ് സിപിഎം നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
തെറ്റായ പ്രചരണങ്ങളില്‍ കേരള കോണ്‍ഗ്രസിന്‍റെ അതൃപ്തിയും പ്രതിഷേധവും ടോബിന്‍ സിപിഎം നേതാക്കളെ അറിയിച്ചിട്ടുണ്ട്. സിപിഎമ്മിന്‍റെ പതിവു രീതികള്‍ക്ക് വിപരീതമായി നടക്കുന്ന വ്യാജ പ്രചരണങ്ങളില്‍ സിപിഎം ജില്ലാ നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ട്. പാര്‍ട്ടി സംസ്ഥാന ഘടകം ഏറെ ഗൗരവത്തോടെയാണ് പ്രശ്നത്തെ കാണുന്നത്.
പാലാ നഗരസഭാ ചെയര്‍മാന്‍ പദവി രണ്ടാമത്തെ ടേമില്‍ ഒരു വര്‍ഷക്കാലം സിപിഎമ്മിന് അനുവദിക്കാന്‍ നേരത്തെ ധാരണ ഉണ്ടായിരുന്നു. അതിന് മാറ്റമുള്ളതായി കേരള കോണ്‍ഗ്രസ് – എം ഇതുവരെ സിപിഎമ്മിനെ അറിയിച്ചിട്ടില്ല. അങ്ങനൊരു നിലപാട് തങ്ങള്‍ക്കില്ലെന്ന് കേരള കോണ്‍ഗ്രസ് വിവാദമുണ്ടായ സമയത്തുതന്നെ ആവര്‍ത്തിച്ചു വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
പതിറ്റാണ്ടുകളായി യുഡിഎഫില്‍ പ്രവര്‍ത്തിച്ച കേരള കോണ്‍ഗ്രസ് – എം ഇടതു മുന്നണിയുടെ ഭാഗമായത് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പാണ്. ഇടതു മുന്നണിക്ക് വലിയ സ്വാധീനമില്ലാതിരുന്ന മധ്യകേരളത്തില്‍ നേട്ടം കൈവരിച്ചത് കേരള കോണ്‍ഗ്രസിന്‍റെ പിന്‍ബലത്തിലാണ്.
പക്ഷേ ആ മുന്നണി മാറ്റത്തിന്‍റെ രക്തസാക്ഷിയായത് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിതന്നെയാണ്. എക്കാലവും യുഡിഎഫിനൊപ്പം ഉറച്ചു നിന്ന പാലായിലെ ജനം യുഡിഎഫ് വിട്ടുപോയതിന് ജോസ് കെ മാണിയോട് ചെയ്ത പ്രതികാരമായിരുന്നു പാലായിലെ തോല്‍വി. അത് മനസിലാക്കി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ ജോസ് കെ മാണിക്ക് ശക്തമായ പിന്തുണ നല്‍കാന്‍ സിപിഎമ്മിനു കഴിഞ്ഞതുമില്ല.
പാലായില്‍ കേരള കോണ്‍ഗ്രസിനോടുള്ള സിപിഎമ്മിന്‍റെ അലംഭാവ മനസ്ഥിതി ഇപ്പോഴും തുടരുകയാണെന്ന പരാതി കേരള കോണ്‍ഗ്രസിനുണ്ട്. തെരഞ്ഞെടുപ്പിനു ശേഷം പാലായില്‍ പേരിനല്ലാതെ വിപുലമായ ഇടതു മുന്നണി യോഗങ്ങള്‍ നടന്നിട്ടില്ല. മുന്നണി പരിപാടികളും ഉണ്ടായിട്ടില്ല. ഇതിനൊക്കെ പുറമെയാണ് നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ പേരുവെച്ച് കേരള കോണ്‍ഗ്രസ് – എം ചെയര്‍മാന്‍ ജോസ് കെ മാണിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുള്ളതെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ മുന്നണിയെ അറിയിച്ചിട്ടുണ്ട്. അതില്‍ സിപിഎം നേതൃത്വം നടപടി എടുത്തിട്ടില്ല.
എംവി ഗോവിന്ദന്‍ മാസ്റ്ററെയോ പിണറായി വിജയനെയോ അധിക്ഷേപിക്കുന്നവരെ സിപിഎം നേതൃത്വം അംഗീകരിക്കുമോ എന്നും അതുപോലെ തന്നെയാണ് ജോസ് കെ മാണിയെ അധിക്ഷേപിക്കുന്നതിനെ ഞങ്ങള്‍ കാണുന്നതെന്നും ടോബിന്‍ കെ അലക്സ് സിപിഎം നേതാക്കളെ അറിയിച്ചിട്ടുണ്ട്. ചെയര്‍മാന്‍ വിവാദവും ജോസ് കെ മാണിയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ‘എംഎല്‍എ – യുഡിഎഫ് – ബിജെപി’ സഖ്യത്തിന്‍റെ അജണ്ടയാണെന്നും അതിന്‍റെ സ്രോതസ് കണ്ടെത്തണമെന്നുമാണ് കേരള കോണ്‍ഗ്രസ് – എം നിയോജക മണ്ഡലം പ്രസിഡന്‍റ് ടോബിന്‍ കെ അലക്സിന്‍റെ നിലപാട്.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 / 0468 233 3033/ 295 3033 / mail – [email protected]