കോട്ടയം : കനത്ത മഴയില്‍ പാല ഒറ്റപ്പെട്ടു. എല്ലാ റോഡുകളിലും വെള്ളം കയറി. 2018ലെ മഹാപ്രളയത്തേക്കാളും രൂക്ഷമായ സ്ഥിതിയെന്ന് നാട്ടുകാര്‍ പറയുന്നു. ആളുകളെ അടിയന്തരമായി ഒഴിപ്പിക്കുകയാണ്. മലയോരമേഖലയിൽ മഴ തുടരുകയാണ്.
ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് നിലവിലുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആദ്യഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇടുക്കിയിലും വയനാട്ടിലും മലപ്പുറത്തിന്റെ മലയോരമേഖലയിലും മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. തിങ്കളാഴ്ചവരെ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.