പാലാ : പാലാ ഇന്‍ഡ്യന്‍ കോഫി ഹൗസില്‍ തീപിടുത്തം. ഇന്ന് ഉച്ചകഴിഞ്ഞു രണ്ടു മണിയോടെയാണ് തീപിടുത്തമുണ്ടായത്. അടുക്കള ഭാഗത്തുനിന്നുമാണ് തീ പടര്‍ന്നു പിടിച്ച് അപകടം ഉണ്ടായത്. പാലാ അഗ്നിശമന സേന സ്ഥലത്തെത്തി ഉടന്‍തന്നെ തീയണച്ചതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാതെ തടയാന്‍ സാധിച്ചു. നാട്ടുകാരും ഇവരോടൊപ്പം രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. തീപിടുത്തത്തിനു കാരണം വ്യക്തമായിട്ടില്ല.
പാലാ ഇന്‍ഡ്യന്‍ കോഫി ഹൗസില്‍ തീപിടുത്തം
RECENT NEWS
Advertisment