കോട്ടയം: ബൈക്ക് യാത്രക്കാരിയായ യുവതി അപകടത്തില്‍ മരിച്ചു. അയര്‍ക്കുന്നം സ്വദേശിനി ഉഴുന്നാലില്‍ മിനി ജോര്‍ജാണ് മരിച്ചത്. പാല പൂവരണിയില്‍ ആണ് അപകടം. പൂവരണി ടൗണില്‍ ലാബ് നടത്തുന്ന മിനി ഭര്‍ത്താവിനൊപ്പം ലാബിലേക്ക് വരുമ്പോഴായിരുന്നു അപകടം.
പൂവരണി മൂലേതുണ്ടി റോഡിലാണ് അപകടമുണ്ടായത്. അപകടമുണ്ടായ സമയത്ത് എതിരെ ഒരു വാഹനം വന്നിരുന്നു. ഈ വാഹനത്തിന്‍ ഇടിച്ചാണോ അപകടമുണ്ടായതെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. ഇടിയുടെ ആഘാതത്തില്‍ മിനി റോഡിലേക്ക് തലയടിച്ച വിഴുകയായിരുന്നുവെന്നും പറയപ്പെടുന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം നടത്തി വരികയാണ്.