കോട്ടയം: ജോസ് ഇടത്തോട്ട് ചാഞ്ഞത് പാലപിടിക്കാനോ? , മാണി സി കാപ്പന്‍ സ്റ്റാമ്പാകുമോ? ജോസിന് അനുകൂലമായി പിണറായിയും. കെ എം മാണിയുടെ വിയോഗമുണ്ടാക്കിയ ഒഴിവില്‍ അട്ടിമറി വിജയം നേടിയ എന്‍സിപി നേതാവാണ് മാണി സി കാപ്പന്‍. പാലായെ കണ്ണിലെ കൃഷ്ണമണി പോലെ കാത്ത കെ എം മാണിയുടെ കേരളാ കോണ്‍ഗ്രസ് പാരമ്പര്യം അവിടെ തോറ്റു. എന്നാല്‍ യുഡിഎഫിലെ തമ്മിലടിയായിരുന്നു കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത്. അതുകൊണ്ട് തന്നെ ഇടതു പക്ഷത്ത് ജോസ് കെ മാണി എത്തുമ്പോള്‍ പാല വീണ്ടും കേരള കോണ്‍ഗ്രസിന് സ്വന്തമാകുമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ ജോസ് കെ മാണിക്ക് വിട്ടുകൊടുക്കാന്‍ മാണി സി കാപ്പന് ഇനിയും മനസ്സു വന്നിട്ടില്ല. എന്നാല്‍ ജോസ് കെ മാണി തന്നെയാകും പാലായിലെ സ്ഥാനാര്‍ത്ഥിയെന്ന സൂചന ഇടതു നേതാക്കളും പ്രത്യേകിച്ച് സിപിഎമ്മും നല്‍കുന്നു. ഇതിനിടെയിലും പാലാ സീറ്റില്‍ ജോസ് കെ മണി ബലം പിടിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെന്ന് പാലാ എം എല്‍എ മാണി സി കാപ്പന്‍ പ്രതികരിക്കുന്നത് രാഷ്ട്രീയ കൗതുകമാകുകയാണ്. സീറ്റുകള്‍ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങളില്‍ എന്‍സിപി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.