പാലക്കാട്: മണ്ണാര്‍ക്കാട് തച്ചമ്പാറയില്‍ ഗ്യാസ് ടാങ്കറും ചരക്ക് ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ചരക്ക് ലോറിയുടെ ഡ്രൈവറാണ് മരിച്ചത്. ലോറി പൂര്‍ണമായും കത്തിനശിച്ചു.
ഗ്യാസ് ടാങ്കറിലേക്ക് തീ പടരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവില്‍ തീയണച്ചു. ഗ്യാസ് ചോര്‍ച്ച സംഭവിക്കാതിരിക്കാന്‍ മുന്‍കരുതല്‍ തുടരുന്നുവെന്ന് അഗ്നിശമനസേന വ്യക്തമാക്കി. പ്രദേശവാസികള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
ദേശീയ പാതയില്‍ തച്ചമ്പാറക്കു സമീപത്ത് നിന്നും കോങ്ങാട് വഴി വാഹനങ്ങള്‍ വഴി തിരിച്ചു വിടുന്നുണ്ട്. മംഗലാപുരത്ത് നിന്ന് കേരളത്തിലേക്ക് വന്ന ടാങ്കറും തമിഴ്നാട്ടില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോയ ലോറിയുമാണ് കൂട്ടിയിടിച്ചത്. ടാങ്കറിലെ ഗ്യാസ് മറ്റൊരു ടാങ്കറിലേക്ക് മാറ്റും.