പാലക്കാട് : പാലക്കാട് വൻ കുഴൽപ്പണവേട്ട. കഞ്ചിക്കോട് 1.88 കോടി രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്. കാറിൽ കടത്താൻ ശ്രമിച്ച പണമാണ് കസബാ പോലീസ് പിടികൂടിയത്. സംഭവത്തിൽ മലപ്പുറം സ്വദേശികളായ മുഹമ്മദ് കുട്ടി , മുഹമ്മദ് നിസാം എന്നിവർ പിടിയിലായി. കാറിൽ നിന്ന് പിടികൂടിയത് ബിസിനസുമായി ബന്ധപ്പെട്ട തുകയാണെന്നാണ് പിടിയിലായവർ പോലീസിന് നൽകിയ വിവരം. എന്നാൽ ഇതിന്റെ രേഖകൾ ഹാജരാക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. കാറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം. പണത്തിന്റെ ഉറവിടം ഉൾപ്പെടെ അന്വേഷിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.