Sunday, April 6, 2025 2:29 pm

വെയിലിന് കാഠിന്യം കനക്കുന്നു ; പാലക്കാട് 38 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്തെ ഉയർന്ന ചൂട്, 38 ഡിഗ്രി സെൽഷ്യസ്, പാലക്കാട്‌ ജില്ലയിൽ രേഖപെടുത്തിയ സാഹചര്യത്തിൽ സൂര്യാഘാതവും, സൂര്യതാപം മൂലമുള്ള പൊള്ളലുകൾ വരാനുള്ള സാദ്ധ്യതയുണ്ടെന്നും, ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം ക്രമീകരിക്കണം. കാലത്ത് 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ കൊള്ളാതെ ശ്രദ്ധിക്കണം. മരത്തണലിലേക്കോ മറ്റു തണൽ പ്രദേശത്തേക്കോ മാറിനിൽക്കണം. വെയിലത്തു നടക്കേണ്ടി വരുമ്പോൾ കുട, തൊപ്പി, ടവ്വൽ എന്നിവ ഉപയോഗിക്കണം. പുറത്തു പോകുമ്പോൾ ഷൂസ് അല്ലെങ്കിൽ ചെരിപ്പ് നിർബന്ധമായും ധരിക്കണം. പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ കുട്ടികളെയും പ്രായമായവരെയും ഇരുത്തി പോകുന്നത് ഒഴിവാക്കണം.

കഴിവതും ഇളം നിറമുള്ള പരുത്തി വസ്തങ്ങൾ ഉപയോഗിക്കണം. ഇടക്ക് കൈ കാൽ, മുഖമെല്ലാം ശുദ്ധജലമുപയോഗിച്ച് കഴുകണം. ചെറിയ കുട്ടികൾ, പ്രായാധിക്യം മൂലമുള്ള ശാരീരിക പ്രശ്നങ്ങൾ അനുഭവിക്കുന്നവർ, ഗർഭിണികൾ, അസുഖ ബാധകാരണം ക്ഷീണമനുഭവിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. കയ്യിൽ പുറത്തു പോകുമ്പോൾ എപ്പോഴും വെള്ളം കരുതണം, ശരീരത്തിലെ ജല നഷ്ടത്തിലൂടെ നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം ഇല്ലെങ്കിലും ഇടക്കിടെ ശുദ്ധജലം കുടിക്കണം, ശാരീരിക അധ്വാനമനുസരിച്ചും , വിയർപ്പനുസരിച്ചും കൂടുതൽ വെള്ളം കുടിക്കണം. സംഭാരം, ഇളനീര്, നാരങ്ങ വെള്ളം ഇവയെല്ലാം ധാരാളം കഴിക്കാവുന്നതാണ്. വൃത്തിയും ശുചിത്വവുമുള്ള സാഹചര്യങ്ങളില്‍ സൂക്ഷിക്കുന്ന പാനീയങ്ങള്‍ മാത്രം ഉപയോഗിക്കുക. ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലം കൊണ്ടുണ്ടാക്കുന്നതാവണം.

മദ്യം ചായ കാപ്പി കാർബണേറ്റഡ് സിന്തറ്റിക് കോളകൾ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കണം. ജലാംശം കൂടുതലുള്ള പഴങ്ങളും, പച്ചക്കറികളും വൃത്തിയായി കഴുകി ഉപയോഗിക്കാവുന്നതാണ്. വീട്ടിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കാത്ത രീതിയിൽ ജനാലകളും കർട്ടനകളും തയ്യാറാക്കണം. രാത്രിയിൽ കൊതുക് , മറ്റ് ജീവികൾ എന്നിവ കയറാത്ത രീതിയിൽ ജനലും കർട്ടനും തുറന്നു തണുത്തുവായു അകത്തേക്ക് പ്രവേശിപ്പിക്കാനുള്ള സാഹചര്യം ഉണ്ടാക്കണം. പകൽസമയത്ത് കഴിവതും താഴത്തെ നിലകളിൽ സമയം ചെലവഴിക്കണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിപിഎം കേന്ദ്ര കമ്മിറ്റി പട്ടികയെ എതിര്‍ത്ത് യുപി, മഹാരാഷ്ട്ര ഘടകം

0
മധുര: സിപിഎം കേന്ദ്ര കമ്മിറ്റി പട്ടികയെ എതിർത്ത് യുപി, മഹാരാഷ്ട്ര ഘടകം....

85 അംഗ കേന്ദ്ര കമ്മിറ്റിക്ക് പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ അംഗീകാരം

0
മധുര: 85 അംഗ കേന്ദ്ര കമ്മിറ്റിക്ക് പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ അംഗീകാരം. കേന്ദ്ര...

പ്രശസ്ത മോഷ്ടാവ് തീപ്പൊരി പ്രസാദ് പിടിയിൽ

0
കണ്ണൂർ: ആലപ്പുഴ ചെന്നിത്തലയിലെ തുമ്പിനാത്ത് വീട്ടില്‍ പ്രസാദ് എന്ന തീപ്പൊരി പ്രസാദ്...

ഒഡീഷയിൽ പോലീസ് ക്രൂരമായി മർദിച്ച സംഭവം : മലയാളി വൈദികർ പരാതി നൽകും

0
ഡൽഹി: ഒഡീഷയിൽ മലയാളി വൈദികനെ പോലീസ് ക്രൂരമായി മർദിച്ചതിൽ പരാതി നൽകാൻ...