പാലക്കാട് : തോലന്നൂര്‍ ദമ്പതി കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. ഒന്നാം പ്രതി എറണാകുളം പറവൂര്‍ സ്വദേശി സദാനന്ദന് ഇരട്ട ജീവപര്യന്തം . രണ്ടാം പ്രതിയും കൊല്ലപ്പെട്ട ദമ്പതികളുടെ മകന്‍റെ ഭാര്യയുമായ ഷീജക്കും ജീവപര്യന്തം. പാലക്കാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. 2017 സെപ്റ്റംബര്‍ 13 നാണ് പുളിക്കപ്പറമ്പ് അംബേദ്കര്‍ കോളനിയിലെ വിമുക്തഭടന്‍ സ്വാമിനാഥന്‍ ( 75 ) ഭാര്യ പ്രേമകുമാരി ( 65 ) എന്നിവര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ മകന്റെ ഭാര്യയും സുഹൃത്തും ഉള്‍പ്പെടെ രണ്ടുപേരാണ് കേസിലെ പ്രതികള്‍. ദമ്പതികളുടെ മകന്റെ ഭാര്യ ഷീജ രണ്ടും ഇവരുടെ സുഹൃത്ത് എറണാകുളം പറവൂര്‍ സ്വദേശി സദാനന്ദന്‍ കേസിലെ ഒന്നാം പ്രതിയുമാണ്. സദാനന്ദനും ഷീജയുമായുള്ള സൗഹൃദം സൈനികനായ മകനെ അറിയിക്കുമെന്ന സ്വാമിനാഥന്റെ മുന്നറിയിപ്പാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കേസ്.
സദാനന്ദനും ഷീജയും ചേര്‍ന്ന് കവര്‍ച്ചയ്ക്കിടെയുണ്ടായ കൊലപാതകമെന്ന മട്ടില്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലയെന്നാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. പാലക്കാട് കോട്ടായി പോലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. തലയില്‍ ചുറ്റിക കൊണ്ടുള്ള അടിയേറ്റും വയറ്റില്‍ കുത്തേറ്റും സ്വീകരണ മുറിയിലാണ് സ്വാമിനാഥന്‍ മരിച്ചുകിടന്നത്. തോര്‍ത്തുകൊണ്ടു കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയ നിലയില്‍ കട്ടിലിലായിരുന്നു പ്രേമകുമാരിയുടെ മൃതദേഹം. ഇവരുടെ മരുമകളും കേസിലെ രണ്ടാം പ്രതിയുമായ ഷീജയെ അടുക്കള ഭാഗത്തു തുണികൊണ്ട് വായ് മൂടി കൈയും കാലും ബന്ധിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇത് ഷീജയുടെ നിര്‍ദേശപ്രകാരം കളവിനിടെയുണ്ടായ കവര്‍ച്ചയെന്ന് വരുത്താന്‍ സദാനന്ദന്‍ നടപ്പാക്കിയ നാടകമെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. കവര്‍ച്ചാ ശ്രമത്തിനിടെയുണ്ടായ കൊലപതാകമെന്ന് വരുത്തിത്തീര്‍ക്കാനാണ് ഷീജയെ കെട്ടിയിട്ട് മാലയും വളയും സദാനന്ദന്‍ കൊണ്ടുപോയതെന്നും കണ്ടെത്തിയിരുന്നു.
കേരളത്തിലെ ഒരു മുൻനിര ഓൺലൈൻ വാർത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാർത്തകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതൽ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാർത്തകളും ഉടനടി നിങ്ങൾക്ക് ലഭിക്കും. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓൺലൈൻ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടിൽ നടക്കുന്ന വാർത്താ പ്രാധാന്യമുള്ള വിഷയങ്ങൾ ഞങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുകയുമാകാം.
———————-
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റർ – 94473 66263, 85471 98263, 0468 2333033