പാലക്കാട് : വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി. ജില്ലയിലെ അണക്കപ്പാറയില്‍ ഗോഡൗണില്‍ സൂക്ഷിച്ച 12 കന്നാസ് സ്പിരിറ്റും, 20 കന്നാസ് വെള്ളം കലര്‍ത്തിയ സ്പിരിറ്റുമാണ് പിടികൂടിയത്. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമാണ് പരിശോധന നടത്തിയത്. വ്യാജ കള്ള് നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് സ്പിരിറ്റ് പിടികൂടിയത്. ഇതോടൊപ്പം ഗോഡൗണില്‍നിന്ന് വ്യാജ കള്ളും രണ്ട് വാഹനങ്ങളും എക്സൈസ് പിടിച്ചെടുത്തു. കട്ടിലിനടിയില്‍ പ്രത്യേക അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്പിരിറ്റ്. സംഭവത്തില്‍ അഞ്ചുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പിടികൂടാനെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ ഇവര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്.
പാലക്കാട് വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി
RECENT NEWS
Advertisment