ചാരുംമൂട് : പാലമേല്‍ പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് ഇന്ന്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലമേലില്‍ വാശിയേറിയ പ്രചാരണത്തിന് തിരശ്ശീല. പഞ്ചായത്തിലെ എരുമക്കുഴി 18ാം വാര്‍ഡിലാണ് വ്യാഴാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നരയാഴ്ചയായി വാര്‍ഡ് കേന്ദ്രീകരിച്ച് യു.ഡി.എഫ്, എല്‍.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി വലിയ പ്രചാരണമാണ് നടന്നത്.
പി.ശിവപ്രസാദ് (യു.ഡി.എഫ്), സജികുമാര്‍ (എല്‍.ഡി.എഫ്), ടി.എസ്.രവീന്ദ്രന്‍ (എന്‍.ഡി.എ) എന്നിവരാണ് മത്സരരംഗത്തുള്ളത്. പഞ്ചായത്ത് അംഗമായിരുന്ന സി.പി.എമ്മിലെ കെ.ബിജുവിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെ.ബിജു 29 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.