കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് കസ്റ്റഡിയില്‍ വിടില്ല. കസ്റ്റഡിയില്‍ വിടാനുള്ള ആരോഗ്യസ്ഥിതിയല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇബ്രാഹിംകുഞ്ഞിന്റെ വൈദ്യപരിശോധനാ ഫലം പരിശോധിച്ച ശേഷമായിരുന്നു കോടതി നിരീക്ഷണം.
ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും.
വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചപ്പോഴാണ് ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി മനസിലാക്കുന്നതിന് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ വിജിലന്‍സ് കോടതി നിര്‍ദേശിച്ചത്. ഇതനുസരിച്ചാണ് എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ അഞ്ചംഗ മെഡിക്കല്‍ സംഘത്തിന് രൂപം നല്‍കിയത്. ഇവര്‍ ഇബ്രാഹിംകുഞ്ഞ് ചികില്‍സയില്‍ കഴിയുന്ന ആശുപത്രിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.