കൊച്ചി : പാലാരിവട്ടം മേൽപാലം അഴിമതി കേസിൽ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ സൂരജിനെയും ആർഡിഎസ് കമ്പനി എംഡി സുമിത് ഗോയലിനെയും വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും. ഇബ്രാഹിംകുഞ്ഞിന്റെ മൊഴിയുമായി ഒത്തുനോക്കുന്നതിനാണ് ഇരുവരെയും വീണ്ടും ചോദ്യംചെയ്യുക.
ഇരുവരും നേരത്തെ മുൻമന്ത്രിക്കെതിരെ മൊഴി നൽകിയിരുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ ഇബ്രാഹിംകുഞ്ഞ് ഇരുവരും മൊഴിയിൽ പറഞ്ഞ കാര്യങ്ങൾ നിഷേധിച്ചിരുന്നു. ടി.ഒ സൂരജിനെയും സുമിത് ഗോയലിനെയും ചോദ്യം ചെയ്ത ശേഷമാകും ഇബ്രാഹിംകുഞ്ഞിനെ വീണ്ടും വിജിലൻസ് വിളിപ്പിക്കുക.