തൃശൂര്‍; ഭിന്നശേഷിക്കാര്‍ക്കും രോഗികള്‍ക്കും ബോട്ട് യാത്ര ഒരുക്കി സാമൂഹിക ആരോഗ്യകേന്ദ്രം. തൃശൂരിലെ ഒല്ലൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രമാണ് ഇത്തരത്തില്‍ മാതൃകപരമായ യാത്ര ഒരുക്കിയത്. അംഗപരിമിതരും രോഗികളും ഉള്‍പ്പെടുന്ന 56 ഓളം പേര്‍ക്കാണ് ബോട്ട് യാത്ര ഒരുക്കിയത്. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ സീ കുട്ടനാട് ബോട്ടിലാണ് പാലിയേറ്റീവ് രോഗികളുടെ സ്നേഹാര്‍ദ്രം വിനോദ യാത്ര സംഘടിപ്പിച്ചത്.
വീല്‍ചെയറുകളെ മാത്രം ആശ്രയിച്ചു കഴിയുന്ന 25 പേരും അവരുടെ കൂട്ടിരിപ്പുകാരും തൃശൂരില്‍ നിന്നും ബസ് മാര്‍ഗ്ഗമാണു ആലപ്പുഴയിലെത്തിച്ചത്. ല്ലാസ യാത്രക്ക് ഒല്ലൂരിലെ പാലിയേറ്റീവ് വോളണ്ടിയര്‍മാരാണ് കൈത്താങ്ങായത്. ആലപ്പുഴ മാതാ ജെട്ടിയില്‍ നിന്നാണ് മൂന്നുമണിക്കൂര്‍ നീണ്ട ബോട്ട് യാത്ര തുടങ്ങിയത്. പുന്നമട ഫിനിഷിങ് പോയിന്റ്, സ്റ്റാര്‍ട്ടിങ് പോയിന്റ്, സായികേന്ദ്രം, മാര്‍ത്താണ്ഡം കായല്‍, സി ബ്ലോക്ക്, വട്ടക്കായല്‍ വഴി കുട്ടനാടിന്റെ ഗ്രാമീണ കാഴ്ചകള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു യാത്ര.