Monday, May 12, 2025 8:31 pm

പള്ളിപ്പുറം അപകടത്തിന് കാരണം ബസിന്റെ അമിത വേഗത ; ഡ്രൈവർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ക​ഴ​ക്കൂ​ട്ടം: പ​ള്ളി​പ്പു​റം താ​മ​ര​ക്കു​ള​ത്ത് കെ.​എ​സ്.​ആ​ർ.​ടി​സി ബ​സും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ബ​സ് ഡ്രൈ​വ​ർ അറസ്റ്റിൽ. കൊ​ല്ലം മൈ​ല​ക്കാ​ട് സ്വ​ദേ​ശി അ​ജി​ത്ത് കു​മാ​റി​നെ ആണ് അറസ്റ്റ് ചെയ്തത്. മം​ഗ​ല​പു​രം പോ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്. ഡ്രൈ​വ​ർ​ക്കെ​തി​രെ മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യാ കു​റ്റം ചു​മ​ത്തിയാണ് അറസ്റ്റ് ചെയ്തത്. അ​പ​ക​ടം ന​ട​ന്ന സ്ഥ​ലം റൂ​റ​ൽ എ​സ്.​പി ഡി. ​ശി​ൽ​പ സ​ന്ദ​ർ​ശി​ച്ചു. ഇ​ടു​ങ്ങി​യ റോ​ഡി​ലൂ​ടെ അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നും റൂ​റ​ൽ എ​സ്പി പ​റ​ഞ്ഞു. ഫോ​റ​ൻ​സി​ക് സം​ഘ​വും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.

വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ പ​ള്ളി​പ്പു​റം താ​മ​ര​കു​ള​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​മി​ത വേ​ഗ​ത​യി​ൽ​ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്നെ​ത്തി​യ കെ.​എ​സ്.​ആ​ർ.​ടി.​സി. ബ​സ് ഓ​ട്ടോ​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. മ​ണ​മ്പൂ​ർ കാ​രൂ​ർ​ക്കോ​ണം സ്വ​ദേ​ശി മ​ഹേ​ഷി​ന്റെ ഭാ​ര്യ അ​നു​വി​ന്റെ പ്ര​സ​വ​ശേ​ഷം എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ൽ നി​ന്ന്​ ഓ​ട്ടോ​യി​ൽ മ​ട​ങ്ങി​യ കു​ടും​ബ​മാ​ണ്​ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മ​ഹേ​ഷ്, ഭാ​ര്യ അ​നു, ഇ​വ​രു​ടെ നാ​ലു ദി​വ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞ്, മൂ​ത്ത കു​ട്ടി വി​ഥു​ൻ(​അ​ഞ്ച്), അ​നു​വി​ന്റെ മാ​താ​വ്​ ശോ​ഭ എ​ന്നി​വ​രാ​ണ് ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഓ​ട്ടോ ഡ്രൈ​വ​ർ സു​നി​ൽ (40), ശോ​ഭ (41), മ​ഹേ​ഷി​ന്റെ നാ​ലു ദി​വ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞ് എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇടുക്കി മൂന്നാർ ഗ്യാപ്പ് റോഡിലൂടെയുള്ള യാത്രക്ക് നിരോധനം

0
ഇടുക്കി : ഇടുക്കി ജില്ലയിലെ മൂന്നാർ ഗ്യാപ്പ് റോഡിലൂടെയുള്ള യാത്രക്ക് നിരോധനം....

പട്ടികജാതി വികസന വകുപ്പില്‍ അക്രെഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സീയര്‍ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
പത്തനംതിട്ട :  പട്ടികജാതി വികസന വകുപ്പില്‍ അക്രെഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സീയര്‍ പരിശീലന...

കോഴിക്കോട് സിവിൽ പോലീസ് ഓഫീസർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് ചോമ്പാല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഹൃദയാഘാതത്തെ...

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

0
പത്തനംതിട്ട : ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (വെല്‍ഡര്‍) തസ്തികയിലേക്ക്...