തൃശൂര്‍ : പാലിയേക്കര ടോള്‍പ്ലാസയില്‍ കത്തിക്കുത്ത്. രണ്ട് ജീവനക്കാര്‍ക്ക് പരുക്കേറ്റു. ടി പി അക്ഷയ്, നിധിന്‍ ബാബു എന്നീ ജീവനക്കാര്‍ക്കാണ് കുത്തേറ്റത്. പരുക്ക് ഗുരുതരമല്ല. വാഹനം കടത്തിവിടാത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കത്തികുത്തില്‍ കലാശിച്ചത്.
സംഭവ ശേഷം പ്രതികള്‍ ഓടിരക്ഷപെട്ടതായാണ് വിവരം. കാറിലെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്. പുതുക്കാട് പോലീസ് കേസെടുത്തു. ആക്രമണത്തിന്റെ സി സി ടി വി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഇത് പ്രതികളെ പിടികൂടാന്‍ സഹായിക്കുമെന്ന് പോലീസ് അറിയിച്ചു.