മണ്ണടി : മണ്ണടി കേന്ദ്രമായി പ്രവർത്തിക്കുന്ന പമ്പാവാലി പ്രൊഡ്യൂസർ ഫാർമേഴ്സ് കമ്പനി ഉൽപ്പാദിപ്പിച്ച പമ്പാവാലി ശർക്കര വിപണിയിലിറങ്ങി. അടൂർ ഇന്ദ്രപ്രസ്ഥ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് വിപണനം ഉദ്‌ഘാടനം ചെയ്‌തു. പിന്നോക്ക വികസന കോർപ്പറേഷൻ ഡയറക്ടർ ടി ഡി ബൈജു ഉൽപ്പന്നം ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ അധ്യക്ഷനായി. പമ്പാവാലിക്കു വേണ്ടി വാങ്ങുന്ന വസ്തുവിന്റെ ആധാരം ഉപദേശക സമിതി അംഗം കെ പി ഉദയഭാനു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ തുളസിധരൻ പിള്ളയ്ക്ക് കൈമാറി. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി ബി ഹർഷകുമാർ ലോഗോ പ്രകാശനം ചെയ്തു. കർഷക ക്ഷേമ വകുപ്പ് അഡീഷണൽ ഡയറക്ടർ ലൂയീസ് മാത്യു ആദ്യ വിൽപ്പന നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ് ആദില ഏറ്റുവാങ്ങി.
പാംകോസ് പ്രസിഡന്റ് അഡ്വ. എസ് മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. പമ്പാവാലി ഡയക്ടർ ആർ അജിത് കുമാർ, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡൻ്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, കേരളാ ബാങ്ക് ഡയറക്ടർ നിർമ്മലാദേവി, കൊടുമൺ എഫ് പി സി ചെയർമാൻ എ എൻ സലിം, ബീനാ ഗോവിന്ദ്, അഡ്വ. ജോസ് കളീക്കൽ, മോഹനചന്ദ്രക്കുറുപ്പ്, ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു. മണ്ണടി ഇടയാംപാലത്തിന് സമീപം കൃഷി ചെയ്ത 12 ടൺ കരിമ്പിൽനിന്നാണ് മായം ചേർക്കാത്ത ഗുണമേന്മയേറിയ ശർക്കര വിപണിയിലിറക്കിയത്.