പത്തനംതിട്ട : ക്രിസ്തീയ കൂട്ടായ്മയുടെ മാരാമൺ കൺവൻഷനും അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിനുമായാണ് പമ്പാ തീരം ഒരുങ്ങുന്നു. പമ്പാ മണൽപരപ്പിൽ തയ്യാറാക്കുന്ന പന്തലുകളിലാണ് രണ്ട് ആധ്യാത്മിക സംഗമങ്ങളും നടക്കുന്നത്. 129-ാമത് മാരാമൺ കൺവൻഷൻ 2024 ഫെബ്രുവരി 11 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ മാരാമൺ മണൽ പുറത്ത് നടക്കും. ഒരുലക്ഷം പേരെ ഉൾക്കൊള്ളാവുന്ന വിശാലമായ പന്തലിന്റെ നിർമ്മാണത്തിന് പമ്പാ നദിയുടെ തീരത്തെ മണൽത്തിട്ടയിൽ തുടക്കം കുറിച്ചു. പമ്പാനദിക്ക് കുറുകെ പ്രത്യേകം തയ്യാറാക്കുന്ന നടപ്പാലങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു. കൺവൻഷന്റെ പന്തൽ കാൽനാട്ട് മാരാമൺ മണൽപ്പുറത്ത് മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ നിർവ്വഹിച്ചു. ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്താ, ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്‌കോപ്പാ, മാത്യൂസ് മാർ സെറാഫിം എപ്പിസ്‌കോപ്പാ ,സുവിശേഷ പ്രസംഗ സംഘം ജനറൽ സെകട്ടറി റവ. എബി കെ. ജോഷ്വാ, തുടങ്ങിയവരുടെ നേതൃത്വത്തിൽ വലിയ ഒരു വിശ്വാസ സമൂഹം കാൽനാട്ട് സംഗമത്തിൽ പങ്കെടുത്തു.
112-ാമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ചെറുകോൽപ്പുഴയിൽ ഫെബ്രുവരി നാല് മുതൽ 11 വരെ വിദ്യാധിരാജ നഗറിലാണ് നടക്കുന്നത്. അയ്‌രൂർ ചെറുകൊല്പുഴ ഹിന്ദുമത പരിഷത്തിന്റെ പന്തൽ നിർമ്മാണത്തിന് തുടക്കമായി. പമ്പാ മണൽപുറത്തു ശ്രീവിദ്യാധിരാജ നഗറിൽ പ്രസിഡന്റ് പി എസ് നായർ കാൽനാട്ട് നിർവഹിച്ചു. പരിഷത്തിന്റെ ഉദ്ഘാടനം ചിന്മയ മിഷൻ ആഗോള മേധാവി സ്വാമി സ്വരൂപാനന്ദ നിർവഹിക്കും. ഭാരതത്തിലെ സന്യാസി ശ്രേഷ്ഠർ, മത പണ്ഡിതർ, പ്രഗ്ത്ഭ വാഗ്മികൾ, കേന്ദ്ര സംസ്ഥാന മന്ത്രിമാർ, ഗവർണർമാർ തുടങ്ങിയവർ വിവിധ യോഗങ്ങളിൽ പങ്കെടുക്കും. മത പ്രഭാഷണം, സാംസ്‌കാരിക, ആധ്യാത്മിക സമ്മേളനങ്ങൾ, പുരാണ പഠന ക്ലസുകൾ തുടങ്ങിയവ പരിഷത്തിന്റെ ഭാഗമായി നടക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033