പത്തനംതിട്ട : ശബരിമല മേട വിഷു ഉത്സവവുമായി ബന്ധപ്പെട്ട് പമ്പാ അണക്കെട്ടില്‍ നിന്നും തുറന്നു വിട്ട ജലം വെള്ളിയാഴ്ച രാത്രി എട്ടിന് പമ്പാ ത്രിവേണിയില്‍ എത്തുമെന്ന് കക്കാട് കെഎസ്ഇബി ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. പമ്പാ ത്രിവേണി സ്‌നാന സരസിലും അനുബന്ധ കടവുകളിലും ജല ലഭ്യത ഉറപ്പാക്കുന്നതിനാണ് അണക്കെട്ട് തുറന്നത്. തീര്‍ഥാടകരും നദീതീരത്ത് താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണം.
പമ്പാ ഡാം തുറന്നു ; ത്രിവേണിയില്‍ വെള്ളിയാഴ്ച രാത്രി എട്ടിന് വെള്ളമെത്തും
RECENT NEWS
Advertisment