കോട്ടയം : മരങ്ങാട്ടുപ്പിള്ളിയില്‍ തെരുവുനായകളുടെ ആക്രമണത്തില്‍ പഞ്ചായത്തംഗത്തിനും സുഹൃത്തിനും പരിക്കേറ്റു. മരങ്ങാട്ടുപിള്ളി പഞ്ചായത്തംഗം തുളസീദാസും സുഹൃത്തുമാണ് നായ്ക്കളുടെ അക്രമത്തിന് ഇരയായത്. കഴിഞ്ഞദിവസം രാത്രിയില്‍ എംസി റോഡില്‍ മുട്ടുങ്കല്‍ ജംഗ്ഷനിലായിരുന്നു സംഭവം. അതിരുമ്പുഴയിലെ മരണ വീട്ടില്‍ സന്ദര്‍ശനം നടത്തി മണ്ണയ്ക്കനാട്ടെ വീട്ടിലേക്ക് പോകുകയായിരുന്നു ഇരുവരും. ഇതിനിടെ മൂന്ന് നായ്ക്കള്‍ ബൈക്കിന് കുറുകെ ചാടിയതിനെതുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മറിയുകയായിരുന്നു.
വീഴ്ചയില്‍ കാലിന് പരിക്കേറ്റ തുളസിദാസ് എഴുന്നേറ്റ് ബൈക്ക് നിവര്‍ത്തുന്നതിനിടയില്‍ രണ്ട് നായ്ക്കളെത്തി കാലില്‍ പലയിടങ്ങളിലായി കടിക്കുകയായിരുന്നു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ നേടിയ തുളസീദാസ് ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. പ്രദേശത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാരുടെ പരാതി. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളടക്കം ഭയത്തോടെയാണ് എംസി റോഡിലൂടെയാണ് യാത്ര ചെയ്യുന്നത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.