പത്തനംതിട്ട : ജില്ലയിലെ 14 ഗ്രാമപഞ്ചായത്തുകല്‍ലായി തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന 47 കടവുകളിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുമായി പഞ്ചായത്ത് വകുപ്പ്. വടശ്ശേരിക്കര-5, റാന്നി-2, റാന്നി അങ്ങാടി-4, റാന്നി പെരുനാട്-6, റാന്നി പഴവങ്ങാടി-1, കോന്നി-1, സീതത്തോട്-4, ആറന്‍മുള-3, മല്ലപ്പുഴശ്ശേരി-2, അയിരൂര്‍-5, ചെറുകോല്‍-5, ഓമല്ലൂര്‍-2, കുളനട-5, വെച്ചൂച്ചിറ-2 എന്നിങ്ങനെയാണ് കടവുകള്‍. ഇവിടങ്ങളില്‍ കടവ് ഒന്നിന് എന്ന നിലയില്‍ ലൈഫ്ജാക്കറ്റുകള്‍, ലൈഫ്ബോയ് എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പരിശീലനം ലഭിച്ച ലൈഫ് ഗാര്‍ഡുകളെയും ഇവിടങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്. എല്ലാ കടവുകല്‍ലും വൈദ്യുതി വിളക്കുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കടവുകളിലെല്ലാം വിവിധ ഭാഷകളില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ കീഴില്‍ വരുന്ന 13 ഇടത്താവളങ്ങളിലും ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ വകുപ്പ് ഒരുക്കിക്കഴിഞ്ഞു.
പെരുനാട് പഞ്ചായത്തില്‍ തീര്‍ഥാടകര്‍ക്കായി ചുക്കുവെള്ളം വിതരണം ചെയ്യുന്നുണ്ട്. ഇടത്താവളങ്ങളിലും താര്‍ഥാടന പാതയിലും വൈദ്യുത വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പൊതുശൗചാലയങ്ങള്‍, ഇത് വൃത്തിയാക്കുന്നതിനുള്ള തൊഴിലാളികള്‍, ഓവുചാല്‍ സംവിധാനം എന്നിവയും ഏര്‍പ്പെടുത്തി. വിരിവെയ്ക്കുന്നതിന് മുന്‍വര്‍ഷങ്ങളെക്കാള്‍ സൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ആര്‍ സുമേഷ് അറിയിച്ചു.