Monday, April 21, 2025 9:19 pm

എം.സി റോഡില്‍ പന്തളത്തെ സുരക്ഷ ഇടനാഴിയുടെ ഭാഗമായ ഓടനിര്‍മാണം അശാസ്ത്രീയം

For full experience, Download our mobile application:
Get it on Google Play

പന്തളം : എം.സി റോഡില്‍ പന്തളത്തെ സുരക്ഷ ഇടനാഴിയുടെ ഭാഗമായ ഓടനിര്‍മാണം അശാസ്ത്രീയം. ഓട നിര്‍മാണത്തിന്റെ ഭാഗമായി വിവാദ കെട്ടിടങ്ങള്‍ പൊളിച്ചതിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും അവശേഷിക്കുകയാണ്. പൊളിച്ചുമാറ്റിയ സ്ഥലത്ത് ഓട നിര്‍മാണവും ആരംഭിച്ചിട്ടില്ല. എം.സി റോഡിലെ സുരക്ഷ ഇടനാഴിയുടെ ഭാഗമായുള്ള ഓട നിര്‍മാണത്തിലാണ് തല്‍പരകക്ഷികളുടെ സമ്മര്‍ദത്തിന് വഴങ്ങി അശാസ്ത്രീയമായി നിര്‍മിക്കുന്നതെന്നാണ് ആക്ഷേപം. മുമ്ബ് എം.സി റോഡ് വികസനം നടന്ന സമയം തര്‍ക്കമുയര്‍ന്ന ഭാഗത്ത് തന്നെ നടക്കുന്ന ഓട നിര്‍മാണമാണ് പരാതിക്ക് കാരണമായത്.

അടൂരില്‍നിന്ന് മാവേലിക്കര ഭാഗത്തേക്ക് തിരിയുന്നിടത്ത് നിലനിന്നിരുന്ന ജ്വല്ലറിയും ടെക്സ്റ്റൈല്‍സും നിന്ന സ്ഥലം ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം സര്‍ക്കാര്‍ ഏറ്റെടുത്ത് പൊതുമരാമത്തിന്‌ കൈമാറിയിരുന്നു. ഈ ഭൂമിക്ക് അവകാശ തര്‍ക്കം ഉന്നച്ചിരുന്നവര്‍ക്ക് ഇതേ നിയമപ്രകാരം നഷ്ടപരിഹാരവും നല്‍കി. ഈ ഭാഗത്തെ കാലഹരണപ്പെട്ട നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കിയിരുന്നില്ല. ഇവ പൊളിച്ചുനീക്കി ഓടനിര്‍മാണം നടത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. എന്നാല്‍, സമീപത്തെ ചില വ്യാപാരികളുടെ ഉദ്യോഗസ്ഥ തലത്തിലുള്ള ഇടപെടലാണ് നിലവിലെ അഴിമതി നിര്‍മാണത്തിന് കാരണമെന്ന് പറയുന്നു.

എം.സി റോഡില്‍ പഴയ സ്റ്റേറ്റ് ബാങ്കിന് മുന്‍വശം മുതല്‍ മാവേലിക്കര ഭാഗത്തേക്ക് തിരിയുന്നതുവരെയുള്ള സ്ഥലത്ത് എം.സി റോഡിലേക്ക് ഇറക്കിയാണ് ഓട നിര്‍മാണമെന്നും പരാതി ഉയര്‍ന്നു. അപാകതകള്‍ പരിഹരിച്ച്‌ ഓട നിര്‍മാണം പൂര്‍ത്തീകരിക്കണം എന്ന ആവശ്യവുമായി വിവിധ സംഘടന രംഗത്തുവന്നിരുന്നു. നിര്‍മാണം എം.സി റോഡിലൂടെ പോലീസ് സ്റ്റേഷന്‍ റോഡിന് അപ്പുറത്ത് എത്തുമ്പോള്‍ ഓട പകുതി കെട്ടിനിര്‍ത്തിയിരിക്കുകയാണ്.

അപകടങ്ങള്‍ ഒഴിവാക്കാനാണ് കെട്ടിനിര്‍ത്തിയതെങ്കിലും നടപ്പാതയിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. വൈകുന്നേരങ്ങളില്‍ നടപ്പാതയില്‍ വാഹന പാര്‍ക്കിങ്ങുമുണ്ടാകും. ദിവസവും ഗതാഗതക്കുരുക്കില്‍ അകപ്പെടുന്ന പന്തളത്ത് കാല്‍നടക്കാര്‍ക്ക് നടപ്പാതയിലൂടെ നടക്കാന്‍ കഴിയില്ല, മെഡിക്കല്‍ മിഷന്‍ ജങ്ഷന്‍ മുതല്‍ ആധുനിക രീതിയില്‍ ഓട നിര്‍മിച്ചു എങ്കിലും ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ലെന്നാണ് ആക്ഷേപം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നു ; അഭിമുഖം ഏപ്രില്‍...

0
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നതിന് ഏപ്രില്‍...

കൊട്ടാരക്കരയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

0
കൊല്ലം: കൊട്ടാരക്കരയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ഇഞ്ചക്കാട് സ്വദേശി ഷൈൻ...

സൂത്രവാക്യം സിനിമയുടെ ഐസി യോഗം അവസാനിച്ചു ; വിൻസിയും ഷൈനും മൊഴി നൽകി

0
കൊച്ചി: സൂത്രവാക്യം സിനിമയുടെ ഐസി യോഗം അവസാനിച്ചു. നടി വിൻസി അലോഷ്യസും...

കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴിലവസരം

0
ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കില്‍ ബിസിനസ് കറസ്പോണ്‍ന്റ് ഒഴിവിലേക്ക് കുടുംബശ്രീ അംഗങ്ങളെ...