പന്തളം: പന്തളം വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവം തുമ്പമൺ എം. ജി. ഹയർ സെക്കന്ററി സ്കൂളിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. തുമ്പമൺ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റോണി സഖറിയ അദ്ധ്യക്ഷത വഹിച്ചു. കലാ മത്സരങ്ങൾ വെരി.റവ. ജോർജ്ജ് വർഗ്ഗീസ് വട്ടപ്പറമ്പിൽ കോർ എപ്പിസ്ക്കോപ്പ ഉദ്ഘാടനം ചെയ്തു. പന്തളം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.ശ്രീകല, പന്തളം നഗരസഭ വികസന സ്ഥിരംസമിതി അദ്ധ്യക്ഷൻ ബെന്നി മാത്യൂ, പന്തളം തെക്കേക്കര വികസന സ്ഥിരം അദ്ധ്യക്ഷൻ എൻ.കെ.ശ്രീകുമാർ, ഗീത റാവു, ബീനാ വർഗ്ഗീസ്, മോനി ബാബു, ഗിരീഷ് കുമാർ, കെ.കെ.അമ്പിളി, മറിയാമ്മ ബിജു പന്തളം ബി.പി.സി, കെ.ജി.പ്രകാശ് കുമാർ, ഷിബു.കെ.എബ്രഹാം, ജെ.രാജേന്ദ്രൻ, എച്ച് .എം.ഫോറം സെക്രട്ടറി എം.സാബീറ ബീവി എന്നിവർ സംസാരിച്ചു. കലാ മത്സരങ്ങൾ അഞ്ച് വേദികളിലാണ് നടക്കുന്നത്. വെള്ളിയാഴ്ച വെെകിട്ട് 6 മണിക്ക് സമാപന സമ്മേളനം പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പോൾ രാജൻ ഉദ്ഘാടനം ചെയ്യും.
കേന്ദ്ര സര്‍ക്കാരിന്റെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കുന്ന മലയാളത്തിലെ ഒരു പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആണ് പത്തനംതിട്ട മീഡിയ (www.pathanamthittamedia.com). പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് ലോകമെമ്പാടുമുള്ള വാര്‍ത്തകള്‍ ഓരോ നിമിഷവും പത്തനംതിട്ട മീഡിയാ ന്യൂസ് പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യപ്പെടുന്നു. രാവിലെ 4 മണി മുതല്‍ രാത്രി 12 മണി വരെ 200 ലധികം വാര്‍ത്തകള്‍ ഇപ്രകാരം തികച്ചും സൌജന്യമായി നിങ്ങള്‍ക്ക് വായിക്കാം. മറ്റ് ചാനലുകളിലെപ്പോലെ പരസ്യത്തിന്റെ അതിപ്രസരം ഇവിടെ നിങ്ങളെ അലോസരപ്പെടുത്തില്ല. ഗോസിപ്പ് വാര്‍ത്തകള്‍ ഇല്ലെന്നു മാത്രമല്ല വാര്‍ത്തകളുടെ ഭാഷാശുദ്ധിയും ഞങ്ങള്‍ കൃത്യമായി പിന്തുടര്‍ന്ന് പോകുന്നു. നിയമപരവും ആധികാരികവുമായ വാര്‍ത്തകള്‍ മാത്രമാണ് പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വാര്‍ത്തകള്‍ വായിക്കുന്നതിന് www.pathanamthittamedia.com കയറുക. കൂടാതെ എല്ലാ വാര്‍ത്തകളുടെയും ലിങ്കുകള്‍ അപ്പപ്പോള്‍ തന്നെ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ ലഭിക്കും. ഫെയ്സ് ബുക്ക് ലൈവുകളും യു ട്യൂബ് വീഡിയോകളും ഈ ഗ്രൂപ്പില്‍ ലഭിക്കും. ഇതോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചേരാം. https://chat.whatsapp.com/F4LVvZmdRin00ly3mDMD1k