Tuesday, July 2, 2024 9:15 am

പന്തളം കെ.എസ്.ആർ.ടി.സി. ഡിപ്പോയോടുചേർന്ന് കെ.എസ്.ആർ.ടി.സി. ഡ്രൈവിംഗ് സ്‌കൂൾ തുടങ്ങാനുള്ള പദ്ധതി തുടക്കത്തിലേ പാളുന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം കെ.എസ്.ആർ.ടി.സി. ഡിപ്പോയോടുചേർന്ന് കെ.എസ്.ആർ.ടി.സി. ഡ്രൈവിംഗ് സ്‌കൂൾ തുടങ്ങാനുള്ള പദ്ധതി തുടക്കത്തിലേ പാളുന്നു. സ്ഥല പരിശോധനക്കെത്തിയ മോട്ടോർവാഹന വകുപ്പുദ്യോഗസ്ഥർക്ക് കെ.എസ്.ആർ.ടി.സി.അധികൃതർ കാണിച്ചുകൊടുത്ത സ്ഥലത്ത് സൗകര്യക്കുറവുണ്ടെന്നതാണ് പ്രധാന പ്രശ്‌നം. ഇക്കാര്യം പരിശോധനാ റിപ്പോർട്ടായി മോട്ടോർ വാഹന വകുപ്പ് ഉന്നതാധികാരികൾക്ക് നൽകിയിട്ടുമുണ്ട്. സംസ്ഥാനത്തുള്ള കെ.എസ്.ആർ.ടി.സി. സ്റ്റാൻഡുകളിൽ കൂടുതൽ സ്ഥലമുള്ള ഡിപ്പോകളിലൊന്നാണ് പന്തളം. മൂന്നേക്കറിലധികം സ്ഥലമാണ് ഡിപ്പോയ്ക്കുണ്ടായിരുന്നതെന്നായിരുന്നു നേരത്തേയുള്ള കണക്ക്.

എന്നാൽ ആറ് മാസം മുൻപ് നഗരസഭ സ്ഥലം അളന്ന് തിട്ടപ്പെടുത്തി വേലികെട്ടിത്തിരിച്ചതോടെ അളവും കണക്കുമില്ലാതെ കിടന്ന സ്ഥലത്ത് കെട്ടി ഉയർത്തിയ ശൗചാലയംവരെ കെ.എസ്.ആർ.ടി.സി.യുടെ സ്ഥലത്തിന് പുറത്തായി. പന്തളം കവലയ്ക്ക് സമീപത്തുനിന്നും കെ.എസ്.ആർ.ടി.സി.ക്ക്‌ സമീപത്തേക്ക് മാറ്റുന്ന നഗരസഭാ ബസ് സ്റ്റാൻഡിനും കെ.എസ്.ആർ.ടി.സി.ക്കും ഒരുപോലെ ഉപയോഗിക്കാനാകുന്ന രീതിയിൽ ശൗചാലയം നഗരസഭ പുതുക്കിപ്പണിയുകയുംചെയ്തു. ഇപ്പോൾ കെ.എസ്.ആർ.ടി.സി.ക്ക്‌ ഒരേക്കർ 84 സെന്റ് സ്ഥലം മാത്രമാണുള്ളത്. സ്റ്റാൻഡിന്റെ ഒത്ത നടുക്കായി കെട്ടിടം വരുകയും കുറച്ചുഭാഗം മൊബൈൽ ടവറിനായി വാടകയ്ക്ക് വിട്ടുകൊടുക്കുകയും ചെയ്തതോടെ മോട്ടോർ വാഹന വകുപ്പ് ഉദ്ദേശിച്ചത്രയും സ്ഥലം കിട്ടാൻ പ്രയാസമായി. ടവറിന് സമീപമുള്ള സ്ഥലമാണ് കെ.എസ്.ആർ.ടി.സി. ഉദ്യോഗസ്ഥർ സ്‌കൂളിന്റെ നടത്തിപ്പിനായി കാണിച്ചുകൊടുത്തിട്ടുള്ളത്. ഗാരേജിലേക്ക് വാഹനം കയറിപ്പോകേണ്ട ഭാഗമായതിനാൽ ഇവിടെ അസൗകര്യമുണ്ടെന്നാണ് ഇരുവിഭാഗം ഉദ്യോഗസ്ഥരുടേയും കണക്കുകൂട്ടൽ.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒരു ലക്ഷം രൂപ കൈക്കൂലി ; നഗരസഭ അസിസ്റ്റൻറ് എൻജിനീയറുടെ അറസ്റ്റിന് പിന്നാലെ നഗരസഭ...

0
ഇടുക്കി: കൈക്കൂലി കേസിൽ വിജിലൻസ് പ്രതി ചേർത്ത തൊടുപുഴ നഗരസഭാ ചെയർമാൻ...

ലോ​ണാ​വാ​ല വെ​ള്ള​ച്ചാ​ട്ട​ത്തി​ലെ അ​പ​ക​ടം ; നാ​ല് വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

0
മും​ബൈ: ലോ​ണാ​വാ​ല​യി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ നാ​ല് വ​യ​സു​കാ​ര​ന്‍റെ...

പ്ലസ് വണ്ണിൽ ചേർന്ന വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര റാഗിങ് ; മർദനമേറ്റതിനെ തുടർന്ന്...

0
വേങ്ങര : മലപ്പുറം വേങ്ങരയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ സീനിയര്‍...

എകെജി സെന്റർ ആക്രമണ കേസ് ; യൂത്ത് കോൺഗ്രസ് നേതാവ് ഡൽഹിയിൽ അറസ്റ്റിൽ

0
ഡൽഹി: എകെജി സെന്റർ ആക്രമണ കേസിൽ‌ യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ....