പന്തളം : സ്വകാര്യബസും കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിച്ച് 14 യാത്രക്കാർക്ക് പരിക്ക്. ഇന്ന് രാവിലെ 7 മണിക്ക് പന്തളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിലാണ് അപകടം നടന്നത്. ഹരിപ്പാട് നിന്നും മലയാലപ്പുഴയിലേക്ക് പോയ രാജേശ്വരി ബസും അടൂരിൽ നിന്നും കോട്ടയത്തിനു പോയ ഫാസ്റ്റ് പാസഞ്ചർ ബസും തമ്മിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ്സ് സ്റ്റാൻഡിലേക്ക് കയറിയ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.