പന്തളം : ഒരേസ്ഥലത്തുതന്നെ അപകടങ്ങള്‍. ജീവന്‍ പൊലിഞ്ഞതും നിരവധി ആളുകള്‍. പഠനം നടത്തുന്നതല്ലാതെ പന്തളം എംസി റോഡിന്റെ മരണക്കെണിക്ക് അവസാനമാക്കാന്‍ സാധിച്ചിട്ടില്ല. ഞായറാഴ്ച രാവിലെ ലോറിയും ബസും കൂട്ടിയിടിച്ചുണ്ടായ വലിയ അപകടവും സ്ഥിരം അപകടമേഖലയായ സ്ഥലത്തുതന്നെയായിരുന്നു. ജീപ്പും തടിലോറിയുമിടിച്ച് രണ്ടുപേർ മരിച്ചതും കാർ നടപ്പാതയുടെ കൈവരിയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് പരിക്കേറ്റതും ഇതേ സ്ഥലത്തായിരുന്നു. 2020 മാർച്ചിലാണ് അടൂർമുതൽ ചെങ്ങന്നൂർവരെയുള്ള ഭാഗത്തെ സുരക്ഷിതമേഖലയാക്കാനുള്ള പണി കരാർ നൽകിയത്.
2021 ജൂലായിൽ പൂർത്തിയാക്കാനായി തുടങ്ങിയ പണി ഇപ്പോഴും പൂർത്തിയായിട്ടില്ല. അപകടം ഏറിയപ്പോൾ നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ് പാക്ക്) 10 വർഷംമുമ്പ് എം.സി.റോഡിൽ പത്തുകേന്ദ്രത്തിൽ ഏഴുദിവസം നടത്തിയ സർവേയിൽ 256 മരണം സംഭവിച്ചതായി സർവേ പറയുന്നു. പന്തളം പോലീസ് മുന്നോട്ടുവെച്ച നിർദേശങ്ങളും ബ്ലാക്ക് സ്പോട്ടുകളായി ചൂണ്ടിക്കാട്ടിയ സ്ഥലത്ത് ചെയ്യേണ്ട സുരക്ഷകളുമൊന്നും നടപ്പായില്ല. വാഹനയാത്രക്കാർ മാത്രമല്ല, കടത്തിണ്ണകളിലും വഴിയരികിലും നിന്നവരും കാൽനടയാത്രക്കാരുംവരെ അപകടത്തിൽപ്പെട്ടിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1