പന്തളം : വെണ്മണി സുകുമാരൻ ട്രസ്റ്റും ശ്രീസരസ്വതി വിജ്ഞാനകലാകേന്ദ്രവും ചേർന്ന് നടത്തുന്ന സരസ്വതീ സംഗീതോത്സവം ഇന്ന് മുതൽ 24 വരെ പന്തളം പ്രകാശ് ലോഡ്ജ് ഓഡിറ്റോറിയത്തിൽ നടത്തും. വൈകിട്ട് നാലുമണിക്ക് വൈണിക വിദ്വാൻ എ. അനന്തപദ്മനാഭൻ ഉദ്ഘാടനം ചെയ്യും. പ്രൊഫ. കടമ്മനിട്ട എം.ആർ. വാസുദേവൻപിള്ള അധ്യക്ഷതവഹിക്കും. കെ.കെ. തങ്കച്ചൻ, ചെയർമാൻ പന്തളം ടി. ജയപ്രകാശ്, ജനറൽ കൺവീനർ എൻ. സജിത് കുമാർ, നഗരസഭാ കൗൺസിലർ കെ.ആർ. രവി എന്നിവർ പ്രസംഗിക്കും. 5-ന് ബിലഹരി പ്രദീപിന്റെ വീണക്കച്ചേരി, ഏഴിന് പ്രൊഫ. താമരക്കാട് ഗോവിന്ദൻ നമ്പൂതിരിയുടെ സംഗീതസദസ്സ്.
21-ന് വൈകീട്ട് 2 മുതൽ സംഗീതാരാധനയിൽ പന്തളം ഉണ്ണികൃഷ്ണൻ, രാജീവ് രസികപ്രിയ, ശ്രേയാ ഹരി, അഭിലാഷ് നാരങ്ങാനം, രാജേഷ് ചെന്നീർക്കര, രാജി ജോൺ ആൻഡ് ശ്രീജാ സലിം, നന്ദന കൃഷ്ണകുമാർ, അരവിന്ദ് മോഹൻ, എസ്. ശ്രീലാൽ, എൻ. നിധിൻ, ജയകുമാർ എന്നിവർ പങ്കെടുക്കും. 8-ന് വൈക്കം പദ്‌മകൃഷ്ണനും ശ്രേയാ അനന്ദശിവനും ചേർന്നവതരിപ്പിക്കുന്ന വയലിൻ കച്ചേരി. 22-ന് രാവിലെ 9 മുതൽ അനുപമ രാജീവ് ആൻഡ് അരുന്ധതി ആർ.നായർ എന്നിവരുടെ സംഗീത സദസ്സ്. 11മുതൽ പി.ജെ. പാർവതി നന്ദനാ കൃഷ്ണകുമാർ, ദാക്ഷിൻ ഷാജി എന്നിവരുടെ വയലിൻ കച്ചേരി, എട്ടിന് ഹരിപ്രസാദ് സുബ്രഹ്മണ്യന്റെ പുല്ലാംകുഴൽ കച്ചേരി. തുടർന്ന് വിദ്യാർഥികളുടെ സംഗീതാരാധന. 23-ന് രാവിലെ 9-ന് പന്തളം എസ്. നവീന്റെ സംഗീത സദസ്സ്. തുടർന്ന് വിദ്യാർഥികളുടെ സംഗീതാരാധന. രാത്രി എട്ടിന് സന്തോഷ് സുബ്രഹ്മണ്യം ചെന്നൈ അവതരിപ്പിക്കുന്ന സംഗീതസദസ്സ്. 24-ന് രാവിലെ എട്ടിന് പൂജയെടുപ്പ്, വിദ്യാരംഭം. 9-ന് ബാലമുരളി ഈശ്വർ മധുരയുടെ സംഗീത സദസ്സ്. 11-ന് വിദ്യാർഥികളുടെ സംഗീതാരാധന. രാത്രി എട്ടിന് വിനയ് ശർവ ബെംഗളൂരിന്റെ സംഗീതസദസ്സ് എന്നിവയാണ് പരിപാടികൾ.