പാംങ്ഗോഗ് : പാംങ്ഗോഗ് താഴ്‍വരയില്‍ നിന്നും സൈനികരെ പിന്‍വലിക്കാന്‍ ഇന്ത്യ- ചൈന ധാരണ. ഇരുരാജ്യങ്ങളും ഇതുസംബന്ധിച്ച് ധാരണയിലെത്തിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് ഘട്ടങ്ങളിലായി ആയിരിക്കും സൈനികരെ പിന്‍വലിക്കുക.
അതേസമയം ഇന്ത്യ അതിര്‍ത്തിയിലെ ദോക് ലാ മേഖലയില്‍ ചൈന തുരങ്കപാത നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഏത് കാലാവസ്ഥയിലും യാത്രയ്ക്ക് സൗകര്യമൊരുക്കാനാണ് തുരങ്കപാത നിര്‍മ്മാണം. ഉപഗ്രഹ ദൃശ്യങ്ങളിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.
മെറുഗ് ലാ പാസിലൂടെ ദോക് ലാമില്‍ എത്തുന്നതിനായി ചൈന തുരങ്കപാത നിര്‍മിക്കുന്നതായുള്ള ഉപഗ്രഹദൃശ്യങ്ങള്‍ 2019ല്‍ പുറത്തുവന്നിരുന്നു. ടണലിന്‍റെ നീളം 500 മീറ്റര്‍ കൂട്ടിയതായുള്ള ദൃശ്യങ്ങള്‍ കഴിഞ്ഞമാസം പുറത്തുവന്നു. മഞ്ഞുകാലത്തും അതിര്‍ത്തിയിലേക്കുള്ള യാത്ര സുഗമമാക്കുകയാണ് തുരങ്കപാത നിര്‍മാണത്തിലൂടെ ചൈനയുടെ ലക്ഷ്യമെന്നാണ് സൂചന.