പന്നിവിഴ : പന്നിവിഴ തെക്ക് 928-ാംനമ്പർ ദേവീവിലാസം എൻ.എസ്.എസ്. കരയോഗത്തിന്‍റെ നേതൃത്വത്തിൽ നടന്ന കുടുംബസംഗമം എൻ.എസ്.എസ്. അടൂർ താലൂക്ക് യൂണിയൻ ചെയർമാൻ ഡോ. കെ.ബി. ജഗദീഷ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.വി. അഭിലാഷ് അധ്യക്ഷത വഹിച്ചു. അടൂർ നഗരസഭാ പത്താം വാർഡ് കൗൺസിലർ ബിന്ദുകുമാരിയെയും വിവിധ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെയും ആദരിച്ചു. യൂണിയൻ സെക്രട്ടറി ജി. അജിത്കുമാർ, യൂണിയൻ കമ്മിറ്റിയംഗവും മുന്നോക്കക്ഷേമ കോർപ്പറേഷൻ ചെയർമാനുമായ പ്രേംജിത്ത് കോർപ്പറേഷൻ പദ്ധതി വിശദീകരണം നടത്തി.
യൂണിയൻ കമ്മിറ്റിയംഗം എൻ. രവീന്ദ്രൻ നായർ എൻഡോവ്മെൻറ് വിതരണം നടത്തി. യൂണിയൻ കമ്മിറ്റിയംഗം ഡി. സരസ്വതിയമ്മ മന്നം ചികിത്സാനിധിയും യൂണിയൻ ഇൻസ്പെക്ടർ പ്രശാന്ത് കുമാർ മന്നം വിദ്യാഭ്യാസസഹായനിധിയും വിതരണം ചെയ്തു. കരയോഗം സെക്രട്ടറി ജി. അനിൽകുമാർ, ട്രഷറർ ആർ. മോഹനൻ ഉണ്ണിത്താൻ, വനിതാ സമാജം പ്രസിഡന്റ് ശശികല, സെക്രട്ടറി ഉഷാദാസ്, കരയോഗം വൈസ് പ്രസിഡന്റ് രവീന്ദ്രൻ നായർ, വനിതാ സമാജം ട്രഷറർ സിന്ധു, രമാ സുരേഷ്, പ്രസന്നകുമാരി എന്നിവർ പ്രസംഗിച്ചു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033