പന്തളം : മന്ത്രിയുടെ സമയത്ത് എത്തിച്ചേരാന്‍ കഴിയില്ലന്നുപറഞ്ഞ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. പന്തളം ബ്ലോക്ക് ആരോഗ്യമേള സംഘടിപ്പിക്കുന്നതിന് മുന്നോടിയായുള്ള അവലോകന യോഗത്തില്‍നിന്നാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇറങ്ങിപ്പോയത്. ആരോഗ്യമേളയുടെ ഉദ്ഘാടകനായി വെച്ചിരുന്നത് സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി വീണ ജോര്‍ജിനെയായിരുന്നു. സംഘാടക സമിതിയുടെ കഴിഞ്ഞ ദിവസം വിളിച്ചുകൂട്ടിയ അവലോകന യോഗത്തില്‍ അടുത്തമാസം ആറിന് ആരോഗ്യമേള കുളനടയില്‍ സംഘടിപ്പിക്കാന്‍ മന്ത്രി സമയം നല്‍കിയിരുന്നു.
എന്നാല്‍, സി.പി.ഐയുടെ പ്രതിനിധിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍ സി.പി.ഐ ജില്ല സമ്മേളനം നടക്കുന്നതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നുകാണിച്ച് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് വൈസ് പ്രസിഡന്റ് അശ്വതി വിനോദിന്റെ അധ്യക്ഷതയില്‍ യോഗം തുടരുകയും ചെയ്തു. തുടര്‍ച്ചയായി രണ്ടാംതവണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ രേഖ അനിലിന്റെ കാലാവധി അവസാനിക്കാന്‍ ആറുമാസം മാത്രമേ ബാക്കിയുള്ളൂ. മന്ത്രിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബ്ലോക്ക് ആരോഗ്യമേള വീണ്ടും മാറ്റിവെച്ചിരിക്കുകയാണ്.