മലപ്പുറം: പന്താവൂര്‍ ഇര്‍ഷാദ് കൊലക്കേസ് അന്വേഷണം കൂടുതല്‍ പേരിലേക്ക്. പൊലീസ് കസ്റ്റഡില്‍ ലഭിച്ച ഒന്നാം പ്രതി സുബാഷുമായി പൊലീസ് ഇന്നും തെളിവെടുപ്പ് തുടരും. നാല് ദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ചിരിക്കുന്നത്.
ഇതിനോടകം പരമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസ് ലക്ഷ്യം.ഇര്‍ഷാദിന്‍റെ മൃതദേഹം കിണറ്റില്‍ തള്ളാന്‍ പ്രതികളുപയോഗിച്ച കാറില്‍ രക്തക്കറ ഉണ്ടായിരുന്നു. കൊലപാതകശേഷം കാര്‍ കഴുകിയ സര്‍വീസ് സ്റ്റേഷനിലെ ജീവനക്കാരന്‍ ഇത് കണ്ടിരുന്നുവെന്നും പ്രതികള്‍ ഇയാളെ കള്ളം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചെന്നും പൊലീസിന് സൂചനയുണ്ട്. അതിനാല്‍ ജീവനക്കാരനെയും കസ്റ്റഡിയിലെടുത്തേക്കും.
രണ്ടാം പ്രതി എബിന് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ചികിത്സയിലാണ്. കൊലയ്ക്ക് ഉപയോഗിച്ച ആയുധം, ഇര്‍ഷാദിന്‍റെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, വസ്ത്രങ്ങള്‍ എന്നിവ കണ്ടെടുക്കേണ്ടതുണ്ട്.