കാസർകോട് : തെരുവുനായകളെ നേരിടാന്‍ മദ്രസ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി രക്ഷിതാവിന്‍റെ യാത്ര. കാസർകോട് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീറാണ് വിദ്യാർത്ഥികൾക്ക് തോക്കുമായി അകമ്പടി പോയത്. ഏതെങ്കിലും നായ ഓടിച്ചാൽ തോക്കെടുത്ത് വെടിവെച്ച് കൊല്ലുമെന്ന് സമീർ പ്രതികരിച്ചു.
അതേസമയം തെരുവുനായ ശല്യം രൂക്ഷമാണെങ്കിലും അവയെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന തരത്തിൽ പൊതുജനങ്ങൾ നിയമം കയ്യിലെടുക്കരുതെന്ന് ഡിജിപി നിർദ്ദേശിച്ചു. നായ്കളെ കൊല്ലുന്നതിനും വളര്‍ത്തുനായ്ക്കളെ വഴിയിൽ ഉപേക്ഷിക്കുന്നതിനും എതിരെ വിപുലമായ ബോധവത്കരണം നിര്‍ദ്ദേശിച്ച് ഡിജിപി സര്‍ക്കുലറും ഇറക്കി.