ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പാകിസ്ഥാനിൽ കടുത്ത അരക്ഷിതാവസ്ഥയാണുള്ളത്. രാജ്യത്ത് നെക്രോഫീലിയ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇതോടെ, തങ്ങൾക്ക് വേണ്ടപ്പെട്ട സ്ത്രീകളുടെ ശവകുടീരങ്ങൾ പൂട്ടിയിടുകയാണ് ബന്ധുക്കൾ. നെക്രോഫീലിയ കേസുകൾ പാകിസ്ഥാനിൽ മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, ആക്ടിവിസ്റ്റുകളും എഴുത്തുകാരും ഉൾപ്പെടെയുള്ളവർ ഇത്തവണ ഇതിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്. സ്ത്രീകളെ ശവമടക്കിയ ശേഷം, ആരുമില്ലാത്ത സമയം നോക്കി അത് മാന്തിയെടുത്ത് ഭോഗിക്കുന്ന രീതി പാകിസ്ഥാനിൽ ശക്തമാകുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ഇതോടെ, തങ്ങളുടെ പെണ്മക്കളുടെ ഖബറിന് മുകളിൽ ഇരുമ്പിന്റെ അടപ്പുണ്ടാക്കി മൂടിവെയ്ക്കുകയാണ് മാതാപിതാക്കൾ. ഫസ്റ്റ് പോസ്റ്റ് എന്ന ഓൺലൈൻ സൈറ്റിനെയും ട്വിറ്ററിൽ പ്രതികരിക്കുന്ന സാമൂഹിക പ്രവർത്തകരെയും ഉദ്ധരിച്ച് പഞ്ച് എന്ന പ്രമുഖ ഓൺലൈൻ പോർട്ടൽ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആക്ടിവിസ്റ്റും സ്വതന്ത്ര്യ ചിന്തകനും, ‘ദി കഴ്സ് ഓഫ് ഗോഡ്, വൈ ഐ ലെഫ്റ്റ് ഇസ്ലാം’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ ഹാരിസ് സുൽത്താൻ ഇത്തരം അധമമായ പ്രവൃത്തികൾക്ക് കടുത്ത ഇസ്ലാമിസ്റ്റ് പ്രത്യയശാസ്ത്രത്തെ കുറ്റപ്പെടുത്തിയതായി പഞ്ച് റിപ്പോർട്ട് ചെയ്യുന്നു. ‘പാകിസ്ഥാൻ ലൈംഗിക നൈരാശ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിച്ചു. ആളുകൾ ഇപ്പോൾ അവരുടെ പെൺമക്കളുടെ ശവകുടീരങ്ങളിൽ ബലാത്സംഗം ചെയ്യപ്പെടാതിരിക്കാൻ പൂട്ടുകൾ ഇടുന്നു.
നിങ്ങൾ ബുർഖയെ ബലാത്സംഗവുമായി ബന്ധിപ്പിക്കുമ്പോൾ, അത് നിങ്ങളെ പിന്തുടരുന്നത് ശവക്കുഴിയിലേക്കാണ്’, സുൽത്താൻ ട്വീറ്റ് ചെയ്തു. മറ്റൊരു ട്വിറ്റർ ഉപയോക്താവായ സാജിദ് യൂസഫ് ഷാ എഴുതുന്നതിങ്ങനെ; ‘പാക്കിസ്ഥാൻ സൃഷ്ടിച്ച സാമൂഹിക അന്തരീക്ഷം ലൈംഗികാതിക്രമവും അടിച്ചമർത്തപ്പെട്ടതുമായ ഒരു സമൂഹത്തിന് കാരണമായി. അവിടെ ചില ആളുകൾ തങ്ങളുടെ മക്കളുടെ ശവകുടീരങ്ങൾ ലൈംഗിക അതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കാൻ പുതിയ മാർഗങ്ങൾ തേടുന്നു. ബലാത്സംഗവും ഒരു വ്യക്തിയുടെ വസ്ത്രവും തമ്മിലുള്ള അത്തരമൊരു ബന്ധം ദുഃഖവും നിരാശയും നിറഞ്ഞ ഒരു പാതയിലേക്ക് നയിക്കുന്നു’.
മുമ്പ് പല അവസരങ്ങളിലും ശവംതീനികൾ സമാനരീതിയിൽ സ്ത്രീകളുടെ ശരീരം കുഴിച്ചെടുക്കുകയും അവഹേളിക്കുകയും ചെയ്തിട്ടുണ്ട്. 2011ൽ കറാച്ചിയിൽ ഒരു കേസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. നോർത്ത് നസിമാബാദിൽ നിന്നുള്ള മുഹമ്മദ് റിസ്വാൻ എന്ന യുവാവ് ശവക്കുഴി തോണ്ടി 48 സ്ത്രീകളുടെ ശവശരീരങ്ങളെ ബലാത്സംഗം ചെയ്തതായി സമ്മതിച്ചിരുന്നു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. പാകിസ്ഥാനിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭയാനകമായ നെക്രോഫീലിയ കേസ് ആയിരുന്നു ഇത്. മൃതദേഹം അശുദ്ധമാക്കിയ ശേഷം ഓടി രക്ഷപ്പെടുന്നതിനിടെയാണ് റിസ്‌വാൻ പിടിയിലായത്.
ഏറ്റവും ഒടുവിൽ 2022 മെയ് മാസത്തിൽ, പാകിസ്ഥാനിലെ ഗുജറാത്തിലെ ചക് കമല ഗ്രാമത്തിൽ ചില അജ്ഞാതർ ഒരു കൗമാരക്കാരിയുടെ മൃതദേഹം കുഴിച്ചെടുത്ത് ബലാത്സംഗം ചെയ്തു. വീട്ടുകാർ പെൺകുട്ടിയെ ഖബറടക്കിയ അതേ രാത്രിയിലാണ് സംഭവം. മരണപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കൾ അവരുടെ മതപരമായ ആചാരപ്രകാരം അടുത്ത ദിവസം രാവിലെ ശ്മശാനം സന്ദർശിച്ചപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്. മൃതദേഹം കുഴിച്ച് മൂടാതെ കിടക്കുന്നതായി ബന്ധുക്കൾ കണ്ടെത്തി. ബലാത്സംഗത്തിൻ്റെ ലക്ഷണങ്ങൾ ശരീരത്തിൽ കാണപ്പെട്ടു.
2021-ൽ, തീരദേശ നഗരമായ ഗുലാമുല്ലയ്ക്ക് സമീപമുള്ള മൗലവി അഷ്‌റഫ് ചാന്ദിയോ ഗ്രാമത്തിൽ ചില അജ്ഞാതർ സമാനമായ ക്രൂരമായ പ്രവൃത്തി നടത്തിയിരുന്നു. 2020 ൽ, പാകിസ്ഥാനിലെ പഞ്ചാബിലെ ഒരു ശ്മശാനത്തിൽ ഒരു സ്ത്രീയുടെ മൃതദേഹത്തെ മധ്യവയസ്കനായ ഒരാൾ അപമാനിക്കുന്നത് കയ്യോടെ പിടികൂടിയിരുന്നു. പഞ്ചാബ് പ്രവിശ്യയിലെ ഒകാര നഗരത്തിലാണ് സംഭവം. അഷ്‌റഫ് എന്ന പ്രതിയെ ഫെബ്രുവരി 28 ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.
2019 ൽ, കറാച്ചിയിലെ ലാന്ധി ടൗണിൽ ഒരു സ്ത്രീയുടെ മൃതദേഹം അജ്ഞാതർ കുഴിച്ചെടുത്ത് ബലാത്സംഗം ചെയ്തു. 2013ൽ ഗുജ്‌റൻവാലയിൽ 15 വയസ്സുള്ള ഒരു പെൺകുട്ടിയുടെ മൃതദേഹം അവളുടെ ശവക്കുഴിക്ക് പുറത്ത് കിടക്കുകയും ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ചെയ്‌തതായി റിപ്പോർട്ടുണ്ട്. സംഭവത്തെ തുടർന്ന് അന്നത്തെ പാകിസ്ഥാൻ പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷെരീഫ് സംഭവത്തിൽ ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടിരുന്നു.
https://twitter.com/TheHarrisSultan/status/1651190252395180035?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1651190252395180035%7Ctwgr%5Efa7ef3807088460622ea84244a816091fcdcaf47%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.eastcoastdaily.com%2F2023%2F04%2F29%2Fparents-are-locking-their-daughters-graves-in-pakistan-but-why.html