തൃശ്ശൂർ : തൃശ്ശൂരിൽ നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസിൽ മാതാപിതാക്കളായ അനീഷയെയും ഭവിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. കുഞ്ഞുങ്ങളെ കുഴിച്ചിട്ട സ്ഥലത്ത് ഫൊറെൻസിക് വിഭാഗം പരിശോധന നടത്തും. രണ്ടു കുഞ്ഞുങ്ങളെയും അനീഷയാണ് കൊലപ്പെടുത്തിയതെന്നാണ് എഫ്ഐആർ. അനീഷക്കും ഭവിനും പുറമേ മറ്റാർക്കെങ്കിലും കേസിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്.
അനീഷയുടെയും ഭവിന്റെയും അറസ്റ്റ് രേഖപ്പെടുത്തി ഇന്നലെ തന്നെ തെളിവെടുപ്പും പൂർത്തിയാക്കിയിരുന്നു. രണ്ട് എഫ്ഐആറുകളാണ് ഇട്ടിരിക്കുന്നത്. ആദ്യത്തെ കൊലപാതകം 2021ലും രണ്ടാമത്തേത് 2024ലുമാണ് നടത്തിയത്. കേസിലെ ഒന്നാം പ്രതി അനീഷയും രണ്ടാം പ്രതിയാണ് ഭവിയുമാണ്. ആദ്യത്തെ കൊലപാതകം 2021ലും രണ്ടാമത്തേത് 2024ലുമാണ് നടത്തിയത്.