കൊല്ലം: വേണ്ടത്ര നഴ്സുമാര്‍ ഇല്ലാത്തതിനാല്‍ പാരിപള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം പ്രതിസന്ധിയില്‍. കഴിഞ്ഞദിവസങ്ങളില്‍ ശസ്ത്രക്രിയകള്‍ മാറ്റിവെക്കേണ്ട സാഹചര്യമുണ്ടായി. കിടത്തിച്ചികിത്സ അര്‍ഹിക്കുന്ന രോഗികളെ പ്രവേശിപ്പിക്കാനാകുന്നില്ല. 2017-ല്‍ പാരിപ്പള്ളി ഗവ.മെഡിക്കല്‍ കോളേജ് തുടങ്ങുമ്ബോള്‍ നഴ്സുമാരുടെ 240 തസ്തികയാണ് ആവശ്യപ്പെട്ടിരുന്നത്.സര്‍ക്കാര്‍ അനുവദിച്ചതാകട്ടെ 120 മാത്രം. അന്ന് സര്‍ജിക്കല്‍, മെഡിക്കല്‍ ഐ.സി.യു.കള്‍ മാത്രമേ ഉണ്ടായി രുന്നുള്ളൂ.
കോവിഡിനുശേഷം ആശുപത്രിയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമായി. പനി ഐ.സി.യു, കോവിഡ് പ്രത്യേക ഐ.സി.യു. എന്നിവ തുടങ്ങി. കാര്‍ ഡിയോളജി, ന്യൂറോളജി വകുപ്പുകള്‍ വന്നു. കാര്‍ഡിയോളജി വിഭാഗത്തിലെ രോഗികളെക്കൂടി ഇപ്പോള്‍ സര്‍ജിക്കല്‍ ഐ.സി.യു.വില്‍ പ്രവേശിപ്പിക്കുന്നുണ്ട്. രോഗികളുടെ എണ്ണവും കോവിഡിനുശേഷം കൂടി. നിലവില്‍ വാര്‍ഡുകളെല്ലാം നിറഞ്ഞനിലയിലാണ്.
40 രോഗികള്‍ക്ക് ഒരു നഴ്സ് മാത്രമാണ് ഇപ്പോഴുള്ളത്. പത്ത് രോഗികള്‍ക്ക് ഒരു നഴ്സിന്റെ സേവനം ലഭിക്കണമെന്നാണ് വ്യവസ്ഥ. നിലവില്‍ 120 സ്ഥിരം നഴ്സുമാരും 40 താത്കാലിക നഴ്സുമാരുമാണുള്ളത്. വിവിധ ഷിഫ്റ്റുകളിലായി ഇവരെ ക്രമീകരിക്കാ നാകാത്ത സാഹചര്യമാണ്. നഴ്സുമാരില്‍ പ്രസവാവധി ഉള്‍പ്പെടെ വിവിധ അവ ധികളിലുള്ളവരുമുണ്ട്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രതിനിധികള്‍ പരിശോധനയ്ക്കെത്തിയ സമയത്ത് കോന്നി മെഡിക്കല്‍ കോളേജില്‍നിന്നടക്കം വര്‍ക്കിങ് അറേഞ്ച്മെന്റില്‍ നഴ്സുമാരെ നിയോഗിച്ചിരുന്നു
എന്നാല്‍, ഒന്നരയാഴ്ചമുമ്പ് കോന്നി മെഡിക്കല്‍ കോളേജില്‍നിന്നുവന്ന 20 നഴ്സുമാര്‍ തിരിച്ചുപോയി. ഇതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം കൂടുതല്‍ അവതാളത്തിലായി. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ 1,100 സ്റ്റാഫ് നഴ്സുമാരുണ്ട്. തിരുവനന്തപുരത്താണെങ്കില്‍ രണ്ടായിരത്തിലേറെയും. നഴ്സുമാരുടെ എണ്ണം 240ആക്കി ഉയര്‍ത്തിയാലേ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തി ക്കൊണ്ടു പോകാനാകൂവെന്ന സ്ഥിതിയാണ് പാരിപ്പള്ളി മെഡിക്കൽ കോളേജ്.