മനാമ : പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഇരുപതു മണ്ഡലങ്ങളിലും ഒഐസിസിയുടെ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയ പാർലമെന്റ് തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ രാജു കല്ലുംപുറത്തിനെ ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റി ആദരിച്ചു. ഇരുപതു പാർലമെന്റ് മണ്ഡലങ്ങളിലും ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർഥികളുടെ വിജയത്തിന് വേണ്ടി പാർലമെന്റ് മണ്ഡലം കമ്മറ്റികൾ രൂപീകരിക്കുകയും കൺവൻഷനുകളും പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനും വേണ്ടി ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കരപിള്ളയും ജനറൽ സെക്രട്ടറി രാജു കല്ലുംപുറവും സ്തുത്യർഹ മായപ്രവർത്തനം ആണ് കാഴ്ച വച്ചത് എന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു.
ഒഐസിസി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അലക്സ് മഠത്തിൽ അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒഐസിസി ജനറൽ സെക്രട്ടറിമാരായ ഷമീം നടുവണ്ണൂർ, ജേക്കബ് തേക്ക് തോട്, വൈസ് പ്രസിഡന്റ് അഡ്വ. ഷാജി സാമൂവൽ, ജില്ലാ വൈസ് പ്രസിഡന്റ് ജോൺസൻ ടി തോമസ്, സെക്രട്ടറി എബ്രഹാം ജോർജ് എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷിബു ബഷീർ സ്വാഗതം ആശംസിച്ചു.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.