ന്യൂഡല്‍ഹി : പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ ബഹളം. സഭ പ്രക്ഷുബ്ധമായതോടെ ഇരുസഭകളും പന്ത്രണ്ട് മണി വരെ പിരിഞ്ഞു. പ്രതിപക്ഷം വിഷയത്തില്‍ കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
പെഗാസസ് സോഫ്റ്റ്വെയര് ഇന്ത്യ വാങ്ങിയോ എന്നതില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ലോക്സഭയില്‍ അടിയന്തിര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു. പ്ലക്കാര്‍ഡ് ഉയര്‍ത്തിയും മുദ്രാവാക്യം വിളികളുമായി ഇരുസഭകളിലും പ്രതിപക്ഷം കനത്ത പ്രതിഷേധം ഉയര്‍ത്തി. അതേസമയം പ്രതിപക്ഷം കള്ളം പ്രചരിപ്പിക്കുകയാണെന്നും കോണ്‍ഗ്രസിന് പരാജയങ്ങളുടെ നിരാശയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെ സഭ നിര്‍ത്തിവെയ്ക്കുകയായിരുന്നു.