ന്യൂഡൽഹി : ഭരണ-പ്രതിപക്ഷ ബഹളത്തിൽ പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് പ്രക്ഷുബ്ധമാകും. മണിപ്പൂർ വിഷയം പ്രതിപക്ഷം ഉയർത്തുമ്പോൾ രാജസ്ഥാൻ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ഉയർത്തിയാകും ബിജെപിയുടെ പ്രതിരോധം. പാർലമെന്റിന് പുറത്ത് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിപക്ഷ പാർട്ടികളും ബിജെപിയും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കേന്ദ്ര മന്ത്രിമാരടക്കം ബിജെപി ആഹ്വാനം ചെയ്ത പ്രതിഷേധത്തിൽ പങ്കെടുക്കും. മണിപ്പൂരിലെ സാഹചര്യം പ്രധാനമന്ത്രി വിവരിക്കണം, ഇരുസഭകളും നടപടികൾ നിർത്തിവെച്ച് ഇക്കാര്യം ചർച്ച ചെയ്യണം തുടങ്ങിയ ആവശ്യങ്ങൾ പ്രതിപക്ഷം ഉയർത്തും. പ്രതിഷേധവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടി നേതാക്കൾ യോഗം ചേരും.
മണിപ്പൂർ വിഷയം ; പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് പ്രക്ഷുബ്ധമാകും
RECENT NEWS
Advertisment