ഡൽഹി : ഇന്ത്യയും അമേരിക്കയും തമ്മിലുളള സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുന്നതിന്റെ ഭാഗമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും യുഎസ് ട്രഷററി സെക്രട്ടറി ജാനറ്റ് യെല്ലനുമായി കൂടിക്കാഴ്‌ച്ച നടത്തി. ലോക ബാങ്കിന്റെയും അന്തരാഷ്‌ട്ര നാണയ നിധിയുടെയും വാർഷിക സമ്മേളനത്തിന് മുന്നോടിയായിരുന്നു ഇവരുടെ കൂടിക്കാഴ്‌ച്ച.ഇരു രാജ്യങ്ങളും തമ്മിലുളള സാമ്പത്തിക പങ്കാളിത്തം വർദ്ധിപ്പിക്കാനും ഉഭയകക്ഷി ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിനും രണ്ട് രാജ്യങ്ങളും സഹകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുളള വിവിധ മേഖലകളിലുളള സാമ്പത്തിക പങ്കാളിതത്തെയും നിർമ്മല സീതാരാമൻ അഭിനന്ദിച്ചു.
കാലവസ്ഥ വ്യതിയാനം ഉൾപ്പെടെയുളള ആഗോള വെല്ലുവിളികളെ നേരിടുന്നതിന് അമേരിക്കയും ഇന്ത്യയും തമ്മിലുളള പങ്കാളിത്തം ശക്തിപ്പെടുത്തണമെന്നും സീതാരാമൻ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുളള സാമ്പത്തിക ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിന് ജി 20,ക്വാഡ്, ഐപിഎഫ് കൂട്ടായ്മ ചെലുത്തുന്ന സ്വാധീനത്തെയും മന്ത്രി ചൂണ്ടിക്കാട്ടി. വികസ്വര പാരിസ്ഥിതിക പ്രശ്‌നങ്ങളെ അതീജീവിക്കുന്നതിന് വേണ്ടി രാജ്യങ്ങൾക്ക് സാമ്പത്തിക പിന്തുണ ആവശ്യമാണെന്നും ധനമന്ത്രി വ്യക്തമാക്കി. ധനകാര്യസ്ഥാപനങ്ങളുടെ വികസനത്തിനു വേണ്ടിയുളള ‘ജി 20 അധ്യക്ഷതയിൽ ഇന്ത്യ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നുവെന്നും ജാനറ്റ് യെല്ലൻ പറഞ്ഞു. ഇന്ത്യയുമായി കൂടുതൽ സഹകരണം ആഗ്രഹിക്കുന്നുവെന്നും’ അവർ വ്യക്തമാക്കി.