തിരുവനന്തപുരം: പാര്‍ട്ടിയില്‍ എല്ലാം നല്ല രീതിയില്‍ തന്നെ അവസാനിക്കുമെന്നു കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. എനിക്കെന്നും ശുഭപ്രതീക്ഷയാണുള്ളതെന്നും മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ പരാജയകാരണങ്ങള്‍ അടുത്ത രാഷ്ട്രീയ കാര്യ സമിതി വിശദമായി ചര്‍ച്ച ചെയ്യും.
കഴിഞ്ഞ ദിവസം ചേര്‍ന്ന രാഷ്ട്രിയകാര്യ സമിതിയിലെ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. വിമര്‍ശനങ്ങളാണ് പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്നതെന്നും എല്ലാം നല്ല രീതിയില്‍ തന്നെ അവസാനിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. അതിനു ശേഷം ഭാവി പരിപാടികള്‍ നിശ്ചയിക്കും. വിമര്‍ശനങ്ങളാണ് പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.