തിരുവല്ല: ക്രൈസ്തവ സമൂഹത്തെയും വിശ്വാസത്തെയും സന്യസ്തരെയും അവഹേളിക്കുന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന അപലപനീയവും ദുരുദ്ദേശപരവും ആണെന്ന് നാഷണല്‍ ക്രിസ്ത്യന്‍ മൂവ്മെന്റ് ഫോര്‍ ജസ്റ്റീസ് സംസ്ഥാന കമ്മറ്റി പ്രസ്താവിച്ചു. ഇംഗ്ലണ്ടിലെ നാട്ടുകാര്‍ ആരും പള്ളിയില്‍ പോകില്ല എന്നും കേരളത്തില്‍ നിന്നും പോകുന്നവര്‍ മാത്രമേ പള്ളിയില്‍ പോകാറുള്ളൂ എന്നും പള്ളി മുഴുവന്‍ വില്‍ക്കാന്‍ വെച്ചിരിക്കുകയാണ് എന്നും കന്യാസ്ത്രീകളുടെ സേവനം തൊഴിലുപോലെയാണ് എന്നും തളിപ്പറമ്പില്‍ പറഞ്ഞത് ദുഷ്ടലാക്കോടെയാണ്. സോവിയറ്റ് റഷ്യയിലും കിഴക്കന്‍ യൂറോപ്പില്‍ ആകമാനവും പാര്‍ട്ടി ഓഫീസുകള്‍ ബാറുകളായി മാറിയതും കല്‍ക്കട്ടയിലും ത്രിപുരയിലും അവ ഹോട്ടലുകളായി രൂപാന്തരപ്പെട്ടതും കമ്മ്യൂണിസ്റ്റ് റഷ്യയിലെ ദാരിദ്ര്യം കൊണ്ട് ലോകരാജ്യങ്ങളുടെ തെരുവുകളില്‍ മാനം വില്ക്കേണ്ടി വന്നവരെയും കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ തകര്‍ന്നടിഞ്ഞ ബംഗാളും ലോകത്ത് അന്യം നിന്നുകൊണ്ടിരിക്കുന്ന കമ്മ്യൂണിസവും പാര്‍ട്ടി സെക്രട്ടറി മറന്നെന്നും നാഷണല്‍ ക്രിസ്ത്യന്‍ മൂവ്മെന്റ് പ്രസ്താവനയില്‍ പറഞ്ഞു.
ലോകത്തിന്റെ സാമൂഹിക പരിവര്‍ത്തനത്തിനും മാറ്റത്തിനും ശാസ്ത്രപുരോഗതിക്കും വഴിതെളിച്ചത് ബൈബിളിന്റെ മാനവിക സന്ദേശമാണ്. ആധുനിക ശാസ്ത്രത്തിന്റെ പ്രചാരകര്‍ വിശ്വാസികള്‍ ആണ്. നോബല്‍ സമ്മാന ജേതാക്കളില്‍ ഭൂരിഭാഗവും യഹൂദരോ ക്രൈസ്തവരോ ആണെന്ന സത്യം മറക്കുന്നത് ശരിയല്ല. പള്ളിയില്‍ പോകാത്ത ചെറുപ്പക്കാരും ക്രൈസ്തവ സമൂഹത്തിലെ മറ്റ് സെക്റ്റുകളില്‍ തന്നെയാണ് പോകുന്നത്. അല്ലാതെ അവര്‍ പാര്‍ട്ടി ബ്രാഞ്ചുകളിലേക്കല്ല പോകുന്നത്. അത് ന്യൂ ഏജ് സ്പിരിച്വാലിറ്റിയുടെ പ്രവണത ആണെന്നും നാഷണല്‍ ക്രിസ്ത്യന്‍ മൂവ്മെന്റ് സംസ്ഥാന സമിതി പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഡോ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ജെയ്സ് പാണ്ടനാട്, ടഷറാര്‍ റവ. എല്‍ ടി. പവിത്രസിംഗ്, അഡൈ്വസറി കൗണ്‍സില്‍ അംഗങ്ങളായ ഫാ. പി. എ. ഫിലിപ്പ്, ഫാ. ബന്യാമിന്‍ ശങ്കരത്തില്‍, ഫാ. ജോണിക്കുട്ടി, ഫാ. ഡി. ഗീവര്‍ഗീസ്, റവ. ബിനു കെ. ജോസ്, പാസ്റ്റര്‍ ഉമ്മന്‍ ജേക്കബ്, ഷിബു കെ. തമ്പി, വി.ജി. ഷാജി, ഷാജി ഫിലിപ്പ്, കോശി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.