തിരുവല്ല : പരുമല ഈസ്റ്റ് ഗുരുദേവ – മഹാദേവ ക്ഷേത്രത്തിലെ ഒന്നാമത് ഭാഗവത സപ്താഹയജ്ഞവും ശിവരാത്രി മഹോത്സവവും ഇന്ന് മുതൽ 26വരെ നടക്കും. ഇന്ന് രാവിലെ 6മുതൽ അഖണ്ഡനാമജപയജ്‌ഞം. വൈകിട്ട് 5ന് സരസകവീശ്വരം ക്ഷേത്രത്തിൽനിന്ന് ആരംഭിക്കുന്ന വിഗ്രഹഘോഷയാത്ര എസ്.എൻ.ഡി.പി.യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ് രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനം ചെയ്യും. 6.30ന് യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഭദ്രദീപപ്രകാശനം നടത്തും. 6.45ന് ക്ഷേത്രംതന്ത്രി ടി.കെ.മഹാരാജൻ നമ്പൂതിരി വിഗ്രഹപ്രതിഷ്ഠ നടത്തും. ശ്രുതി പ്രബോധ ഹരിപ്പാട് വേണുജി യജ്ഞാചാര്യനും ഉണ്ണികൃഷ്ണൻ തിരുമേനി യജ്ഞഹോതാവുമാണ്. ദിവസവും രാവിലെ വിശേഷാൽ പൂജകൾ, എട്ടിന് ഭാഗവതപാരായണം,12ന് ഭാഗവത കഥാപ്രഭാഷണം.
ഒന്നിന് പ്രസാദമൂട്ട്, വൈകിട്ട് സമൂഹപ്രാർത്ഥന, ഭാഗവതപ്രഭാഷണം എന്നിവ നടക്കും. ഇതോടനുബന്ധിച്ച് അഖണ്ഡനാമജപം, ലളിതസഹസ്രനാമജപം, വിദ്യാഗോപാലമന്ത്രാർച്ചന, ഉണ്ണിയൂട്ട്, നവഗ്രഹപൂജ, മൃത്യുഞ്ജയഹോമം എന്നിവയുണ്ടാകും. 23ന് പകൽ 11ന് രുഗ്മിണിസ്വയംവരം. വൈകിട്ട് 5ന് സർവൈശ്വര്യപൂജ, 25ന് ഉച്ചയ്ക്ക് ഒന്നിന് സമൂഹസദ്യ, മൂന്നിന് അവഭൃഥസ്നാനം. 26ന് ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് രാവിലെ 6.30ന് ഗണപതിഹോമം, 9.15ന് പന്തീരടിപൂജ വൈകിട്ട് 6.15ന് യമരാജഹോമം ഏഴിന് സോപാനസംഗീതം തുടർന്ന് യാമപൂജ 8മുതൽ ഭക്തിഗാനമേള എന്നിവ ഉണ്ടായിരിക്കുമെന്ന് ക്ഷേത്രഭരണസമിതി പ്രസിഡന്റ് ശശിധരൻ വി, സെക്രട്ടറി എം.എൻ. പ്രസാദ്, കൺവീനർ പുരുഷോത്തമൻ എ.എസ്, കമ്മിറ്റി അംഗങ്ങളായ രവീന്ദ്രൻ എം.ഡി, ഓമനക്കുട്ടൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.