ചെങ്ങന്നൂര്‍: പരുമല തീര്‍ത്ഥാടന കാലത്തെ റോഡരുകിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നഗരസഭാ മെഗാ ശുചീകരണം നടത്തി. നഗരസഭാ ആരോഗ്യ വിഭാഗം സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.നിഷ, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രീതചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് 6 മണിക്കൂര്‍ കൊണ്ട് നഗരത്തിന്റെ സുപ്രധാന ഭാഗങ്ങള്‍ ശുചീകരിച്ചത്. നഗരസഭ ആരോഗ്യ വിഭാഗം ശുചീകരണ തൊഴിലാളികളും ഹരിത കര്‍മ്മ സേനാംഗങ്ങളും ഉള്‍പ്പെടെ 50 ഓളം പേര്‍ ചേര്‍ന്ന് രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 മണിവരെയാണ് നഗരം ശുചീകരിച്ചത്. റോഡരികില്‍ പദയാത്രികര്‍ക്ക് വിവിധ സന്നദ്ധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും നല്‍കിയ ഭക്ഷണ-പാനീയങ്ങളുടെ അവശിഷ്ടങ്ങള്‍, ഇവയുടെ കവറുകള്‍, പ്ലാസ്റ്റിക് ബോട്ടിലുകള്‍ തുടങ്ങിയവയാണ് വഴിയോരങ്ങളില്‍ നിന്ന് നീക്കം ചെയ്തത്. എം.സി. റോഡ്, കോഴഞ്ചേരി റോഡ്, പാണ്ടനാട് റോഡ്, ബഥേല്‍റോഡ്, റെയില്‍വേ സ്റ്റേഷന്‍ റോഡ് എന്നിവിടങ്ങളിലാണ് നഗരസഭാ മെഗാ ശുചീകരണം നടത്തിയത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ട് ചിട്ടയായി പൂര്‍ത്തീകരിച്ച ആരോഗ്യ വിഭാഗത്തേയും ശുചീകരണ തൊഴിലാളികളേയും ഹരിത കര്‍മ്മ സേനാംഗങ്ങളേയും നഗരസഭാ ചെയര്‍പേഴ്‌സണ്‍ അഡ്വ. ശോഭാ വര്‍ഗ്ഗീസ്, വൈസ് ചെയര്‍മാന്‍ കെ. ഷിബുരാജന്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റ്റി.കുമാരി, സെക്രട്ടറി. റ്റി.വി.പ്രദീപ് കുമാര്‍, ക്ലീന്‍ സിറ്റി മാനേജര്‍ എം.ഹബീബ് എന്നിവര്‍ പ്രശംസിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1