Tuesday, May 13, 2025 6:00 am

പരുമല തീര്‍ഥാടനം സര്‍ക്കാരിന്റെ മുഴുവന്‍ പിന്തുണയും ഉണ്ടാകും : അഡ്വ. മാത്യു റ്റി. തോമസ് എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പരുമല തീര്‍ഥാടനം വിജയകരമാക്കാന്‍ സര്‍ക്കാരിന്റെ മുഴുവന്‍ പിന്തുണയും ഉണ്ടാകുമെന്ന് അഡ്വ. മാത്യു റ്റി. തോമസ് എം.എല്‍.എ പറഞ്ഞു. പരുമല പെരുനാള്‍ തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനു പരുമല പളളി സെമിനാരി ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. തീര്‍ത്ഥാടകര്‍ക്ക് സൗകര്യപ്രദമായി തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി മടങ്ങാനുള്ള സജ്ജീകരണങ്ങള്‍ വകുപ്പുകള്‍ ക്രമീകരിക്കും. മഴ പെയ്തു തീര്‍ഥാടന പാതകളില്‍ വെള്ളകെട്ട് ഉണ്ടായാല്‍ റവന്യൂ, പൊതുമരാമത്തു വകുപ്പുകള്‍ സഹകരിച്ചു ഉടന്‍ പരിഹാരം കാണണം. റോഡില്‍ ഉണ്ടാകുന്ന വെള്ളക്കെട്ട് പദയാത്രികര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത്. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ വാഹന സൗകര്യം കെ എസ് ആര്‍ ടി സി സജ്ജമാക്കണം. കടകള്‍ റോഡിലേക്ക് ഇറങ്ങാതിരിക്കാന്‍ പോലീസ് ശ്രദ്ധിക്കണമെന്നും എം എല്‍ എ പറഞ്ഞു.

വിവിധ വകുപ്പുകള്‍ നടത്തിയ ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും ചര്‍ച്ച ചെയ്തു. പെരുനാളുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ടീമിനെ സജീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് സേവനം ഒരുക്കും. പള്ളിയിലും പരിസര പ്രദേശങ്ങളിലും ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങളും ശുചിത്വ പരിശോധനയും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തും. പൊതുമരാമത്ത് വകുപ്പും തദ്ദേശസ്ഥാപനങ്ങളും പാതയോരങ്ങള്‍ വൃത്തിയാക്കുന്നത് ആരംഭിച്ചു. പെരുനാളുമായി ബന്ധപ്പെട്ട് പ്രത്യേക പോലീസ് കണ്‍ട്രോള്‍ റൂം തുറക്കും. ആവശ്യമായ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പാടാക്കുകയും മോഷണം തടയുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയതായും പോലീസ് അറിയിച്ചു.

വൈദ്യുതി മുടക്കം ഉണ്ടാകാതിരിക്കാനുള്ള സജീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. പരുമലയിലും പരിസര പ്രദേശങ്ങളിലും ഭക്ഷണസാധനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന് ഭക്ഷ്യവകുപ്പിന്റെ പരിശോധനകള്‍ ആരംഭിച്ചു. കുടിവെള്ളസൗകര്യം ഉറപ്പാക്കുന്നതിന് പള്ളി പരിസരത്ത് കൂടുതല്‍ ടാപ്പുകളും ആര്‍ ഒ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നതായി ജല അതോറിറ്റി അറിയിച്ചു. ഒക്ടോബര്‍ 26 ന് തുടക്കമാകുന്ന പെരുനാള്‍ നവംബര്‍ രണ്ടിന് സമാപിക്കും. തിരുവല്ല സബ് കളക്ടര്‍ സഫ്ന നസറുദ്ദീന്‍, പരുമല സെമിനാരി മാനേജര്‍ കെ.വി പോള്‍ റമ്പാന്‍, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ ജില്ലാതല ഉദ്യേഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ട്രംപിന്‍റെ സൗദി അറേബ്യയടക്കമുള്ള മധ്യേഷ്യൻ രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന് ഇന്ന് തുടക്കം

0
ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ‍് ട്രംപിന്‍റെ സൗദി അറേബ്യയടക്കമുള്ള മധ്യേഷ്യൻ...

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെയുണ്ടായ ശക്തമായ പാക് പ്രകോപനം

0
ദില്ലി : പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിനും...

കള്ളക്കടൽ പ്രതിഭാസം ; കേരളാ തീരത്ത്‌ ഇന്ന് ഉയര്‍ന്ന തിരമാലകൾക്ക് സാധ്യത

0
തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്ത്‌ ഇന്ന് രാത്രി...

കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ ഇംഗ്ലീഷ് ഭാഷാ പരിശീലനം

0
പത്തനംതിട്ട : കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍...