റാന്നി : പോലീസ് സബ് ഡിവിഷൻ പരിധിയിലെ നാല് സ്‌കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിങ്ങൗട്ട് പരേഡ് റാന്നി എസ്.സി.ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത് നടന്നു. റാന്നി എം.എസ്.എച്ച്.എസ്.എസ്., എസ്.സി.ഹയർ സെക്കൻഡറി സ്‌കൂൾ, കൊറ്റനാട് എസ്.സി.വി.എച്ച്.എസ്.എസ്.,ചെറുകുളഞ്ഞി ബി.എ.എച്ച്.എസ്. എന്നീ സ്‌കൂളുകളിലെ 176 കേഡറ്റുകളാണ് പങ്കെടുത്തത്. റാന്നി ഇൻസ്‌പെക്ടർ ജിബു ജോൺ സല്യൂട്ട് സ്വീകരിച്ചു. അക്ഷയ സന്തോഷ്, വി. ദക്ഷിണാമൂർത്തി എന്നീ കേഡറ്റുകളാണ് പരേഡ് നയിച്ചത്. പഴവങ്ങാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി, ജില്ലാപഞ്ചായത്ത് അംഗം ജെസി അലക്സ്, സ്‌കൂൾ മാനേജർമാരായ റവ.ജോൺസൺ വർഗീസ്, അഡ്വ. പ്രകാശ് കുമാർ ചരളേൽ, കെ.സി. ജേക്കബ്, ഫാ. ജോസഫ് വരമ്പയ്ക്കൽ, പ്രിൻസിപ്പൽ ബെറ്റി പി.ആന്റോ, ഹെഡ്മാസ്റ്റർമാരായ ബിനോയ് കെ.ഏബ്രഹാം, അനി മാത്യു, കെ.എൻ. അനിൽകുമാർ, ലീന തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു. കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ ബെറ്റ്‌സി കെ.ഉമ്മൻ, പ്രീതി അച്ചാമ്മ ജോർജ്, ആരതി എസ്.നായർ, ഒ.ടി. അശ്വതിക്കുട്ടി, ഒ.ടി.ഡ്രിൽ ഇൻസ്ട്രക്ടർമാർ തുടങ്ങിയവർ നേതൃത്വം നൽകി. ഈ വർഷം വിരമിക്കുന്ന കമ്യൂണിറ്റി പോലീസ് ഓഫീസർമാരായിരുന്ന സൂസൻ സാം, കെ.എൻ. അനിൽകുമാർ എന്നിവർക്ക് ഉപഹാരം നൽകി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1