എല്ലാവർക്കും ആവശ്യമുള്ള ഒന്നാണ് പാസ്പോർട്ട്. വിദേശത്ത് പോകാൻ ആഗ്രഹമുള്ളവർ വളരെ നേരത്തെ തന്നെ പാസ്പോർട്ട് ഒക്കെ എടുത്ത് വെയ്ക്കും. ഇനി വിദേശത്ത് പോകാനൊന്നും പ്ലാൻ ഇല്ലെങ്കിൽ പാസ്പോർട്ട് ഒക്കെ എടുത്ത് വെയ്ക്കുന്നവരും ഉണ്ട്. നിങ്ങൾ അങ്ങനെ പാസ്പോർട്ട് എടുക്കാൻ ആലോചിക്കുകയോ അപേക്ഷ നൽകാൻ തയ്യാറെടുക്കുന്നവരോ ആണെങ്കിൽ തീർച്ചയായും ഇനി പറയുന്ന കാര്യങ്ങൾ അറിഞ്ഞിരിക്കണം.
പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർ ഇനി ഡിജിലോക്കർ ഇൻസ്റ്റാൾ ചെയ്യണം. ഓഗസ്റ്റ് 5 മുതൽ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർ ഡിജി ലോക്കറിൽ ആവശ്യമായ അനുബന്ധ രേഖകൾ അപ് ലോഡ് ചെയ്യാനാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിർദ്ദേശം. www.passportindia.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ആണ് അപേക്ഷിക്കുന്ന വ്യക്തി പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും, പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും ഡിജിലോക്കറിൽ ആവശ്യമായ അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടത്. ഇങ്ങനെ ചെയ്യുന്നതിലൂടെ പാസ്‌പോർട്ട് സേവ കേന്ദ്രത്തിലെ അല്ലെങ്കിൽ പോസ്‌റ്റോഫീസ് പാസ്‌പോർട്ട് സേവ കേന്ദ്രത്തിലെ പ്രോസസിംഗ് സമയം കുറയ്ക്കാൻ സാധിക്കുമെന്നും അപേക്ഷിക്കുന്ന വ്യക്തി ഡിജി ലോക്കർ വഴി രേഖകൾ അപ് ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ യഥാർത്ഥ രേഖകൾ കൊണ്ടുപോകേണ്ടതില്ലെന്നും വിദേശ. കാര്യമന്ത്രാലയം പറയുന്നു.
റീജിയണൽ പാസ്‌പോർട്ട് ഓഫീസുകളിൽ ഓരോ വർഷവും നിരവധി പാസ്‌പോർട്ട് അപേക്ഷകൾ പ്രോസസിംഗിനായി ലഭിക്കുന്നുണ്ട്. നേരത്തെ ഓഫീസുകൾ മുഖേനയുള്ള ഡോക്യുമെന്‍റ് വെരിഫിക്കേഷനിൽ ജനനത്തീയതിയിലും വ്യക്തിഗത വിശദാംശങ്ങളിലും ഉൾപ്പെടെ പിശകുകൾ ഉള്ളതായി ആരോപണം ഉയർന്നിരുന്നു. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് ഡിജി ലോക്കർ വഴി ആധാർ രേഖകൾ സ്വീകരിക്കുന്നതും മന്ത്രാലയം നീട്ടിയിട്ടുണ്ട്. കൂടാതെ അപേക്ഷിക്കുന്ന വ്യക്തി ഇന്ത്യയിലെ തമാസക്കാരാണ് എന്നതിനുള്ള തെളിവായി സ്വീകരിക്കുന്ന രേഖകളുടെ ലിസ്റ്റും മന്ത്രാലയം നൽകി.
ആധാർ കാർഡ്, നിലവിലെ റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ഇലക്‌ട്രിസിറ്റി ബിൽ, ആദായനികുതി രേഖകൾ എന്നിവ ഇന്ത്യയിലെ താമസക്കാരൻ ആണ് എന്ന് തെളിയിക്കുന്നതിനുള്ള രേഖയായി നൽകാം. പാൻ കാർഡുകൾ, ആധാർ കാർഡുകൾ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, ജനന സർട്ടിഫിക്കറ്റുകൾ, പാസ്‌പോർട്ടുകൾ, വോട്ടർ ഐഡികൾ തുടങ്ങിയ പ്രധാനമായതും ഔദ്യോഗികവുമായ രേഖകൾ സംരക്ഷിക്കാൻ നിങ്ങൾക്ക് ഡിജിലോക്കർ ഉപയോഗിക്കാം . പ്ലേ സ്റ്റോറിൽ നിന്നോ, ddigilocker.gov.in എന്ന ആപ്പ് വഴിയോ നിങ്ങൾക്ക് ഡിജി ലോക്കർ ഉപയോഗിക്കാം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033