ഡാളസ്: റാന്നി സൗത്ത് ഇന്ത്യന്‍ ബൈബിള്‍ കോളജ് സ്ഥാപകനും ദീര്‍ഘകാലം ഐ.പി.സി. പാസ്റ്ററും സുവിശേഷ പ്രാസംഗികനുമായ റാന്നി ഈട്ടിച്ചുവട് പാസ്റ്റര്‍ കെ. ഐ. കോരുത് (87) ഡാലസില്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്നായിരുന്നു അന്ത്യം സംഭവിച്ചത്.
ദീഘകാലം കരിയംപ്ലാവ് ബ്രദറന്‍ സ്കൂള്‍ അധ്യാപകനായിരുന്നു . 1967-ല്‍ അമേരിക്കയിലെത്തി ഉപരിപഠനത്തിനു ശേഷം 1973-ല്‍ നാട്ടിലേക്ക് മടങ്ങി റാന്നിയില്‍ സൗത്ത് ഇന്ത്യന്‍ ബൈബിള്‍ കോളജ് സ്ഥാപിച്ചു. ഏകദേശം രണ്ട് പതിറ്റാണ്ടു മുമ്പാണ് വീണ്ടും അമേരിക്കയില്‍ എത്തിയത്. നോര്‍ത്ത് ഡാലസ് ചര്‍ച്ച് ഓഫ് ഗോഡ് അംഗമായിരുന്നു.
ഭാര്യ – സാറാമ്മ കോരുത് (റാന്നി കാര്‍മ്മല്‍ ഭവന്‍). മക്കള്‍: മോളി ഐപ്പ്, ജോസ് കോരുത്, ടോം കോരുത്, ജയിംസ് കോരുത്. മരുമക്കള്‍: പാസ്റ്റര്‍ ബാബു ഐപ്പ്, ബെല്‍സി കോരുത്, ഡെയ്‌സി കോരുത്, ജിജി കോരുത്.
മെമ്മോറിയല്‍ സര്‍വീസ് – ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ 5 വരെ – നോര്‍ത്ത് ഡാളസ് ചര്‍ച്ച് ഓഫ് ഗോഡ് റിച്ചാര്‍ഡ്സണ്‍. സംസ്കാര ശുശ്രുഷ – തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് – റ്റ്രെന്റിന്‍ ജാക്‌സണ്‍ മോറോ ഫ്യൂണറല്‍ ഹോം, അല്ലന്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് – പാസ്റ്റര്‍ ബാബു ഐപ്പ് 214-763-6693, ജോസ് കോരുത് 469-579-9941